സരിതയുടെ അഭിഭാഷകന് ജയിലില്‍ നിന്നൊരു ഭീഷണി കത്ത്

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്‌ണന്‍ സരിതയുടെ അഭിഭാഷകനായ ഫെന്നി ബാലകൃഷ്‌ണന് ഭീഷണി കത്ത് അയച്ചതായി റിപ്പോര്‍ട്ട്. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഫെന്നി തന്നെയാണ് എക്കാര്യം വ്യക്തമാക്കിയത്.
തനിക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ എല്ലാകാര്യങ്ങളും മാധ്യമങ്ങളോട് തുറന്നു പറയുമെന്നും, മുന്‍മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ പത്തനാപുരത്ത്‌പോയി കുത്തിക്കൊല്ലുമെന്നും ബിജു കത്തില്‍ പറയുന്നതായി ഫെന്നി വെളിപ്പെടുത്തി. കൂടാതെ അജിത്ത് എന്ന പോലീസുകാരനോട് കരുതിയിരിക്കാനും തന്റെ അടുത്ത ലക്ഷ്യം അയാളാണെന്നും ബിജു കത്തില്‍ പറയുന്നുണ്ട്.
നവംബര്‍ 19നകം പണം നല്‍കണമെന്നാണ് കത്തില്‍ ബിജു പറയുന്നത്. നേരത്തെ ഗണേഷ് കുമാറിനും, വേണുഗോപാലിനും, അനില്‍കുമാറിനും എതിരെ ബിജു ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവര്‍ക്ക് സരിതയുമായി ബന്ധമുണ്ടെന്നാണ് ബിജു മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെളിയിക്കുന്ന ഡയറിയും ദൃശ്യങ്ങളും തന്റെ പക്കല്‍ ഉണ്ടെന്നും ബിജു പറഞ്ഞിരുന്നു.
ഇന്ന് കൊല്ലം സെഷന്‍സ് കോടതിയില്‍ വച്ച് ബിജു മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു എന്നാല്‍ അതിന് പോലീസ് അനുവദിച്ചില്ല.
https://www.facebook.com/Malayalivartha