തല്‍ക്കാലം രക്ഷപ്പെട്ടു, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് ആശ്വസിക്കാന്‍ വകനല്‍കി കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 7.6% കുറവ്

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് ആശ്വസിക്കാന്‍ വകനല്‍കി കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 7.6% കുറവ് 7.6% ശതമാനം കുറഞ്ഞത്.
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമെന്ന ചീത്തപ്പേരില്‍ നിന്നാണ് കേരളം ഇപ്പോള്‍ കരകയറിയിരിക്കുന്നത്. 2010 ലെ കണക്കുകള്‍ അനുസരിച്ചാണ് അന്ന് കേരളം മുമ്പിലെത്തിയത്. 2011 ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത ക്രിമിനല്‍ കേസുകള്‍ 1,72,137 ആണെങ്കില്‍ 2012-ല്‍ ഇത് 1,58,989 ആയി കുറഞ്ഞു. അതേസമയം സ്‌ത്രീപീഡനം, അബ്‌കാരി, സ്‌ത്രീകള്‍ക്കെതിരെയുള്ള വിവിധതരം അതിക്രമങ്ങള്‍ എന്നിവയില്‍ 2011 നെ അപേക്ഷിച്ച് 2012-ല്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തപ്പെട്ടു.
സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്നതാണ് കേരളത്തിന്റെ പ്രശ്‌നമെന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞു. കേരളം വിദ്യാഭ്യാസമുള്ളവരുടെ സംസ്ഥാനമാണ്. ചെറിയ കുറ്റകൃത്യങ്ങള്‍പോലും വളരെപെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടും. ഡി.ജി.പി. പറഞ്ഞു. മഹാരാഷ്‌ട്രയും ഉത്തര്‍പ്രദേശുമാണ് സ്വമേധയാ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ ഏറ്റവുമധികമുള്ള രണ്ട് സംസ്ഥാനങ്ങള്‍ . രണ്ട് സംസ്ഥാനങ്ങളിലും ജനസംഖ്യ കേരളത്തെ അപേക്ഷിച്ച് കൂടുതലാണ്. പോലീസുകാരുടെ എണ്ണവും കൂടുതലാണെന്ന് ഡി.ജി.പി. പറഞ്ഞു.
ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം 2012-ല്‍ കുറഞ്ഞിട്ടുണ്ട്. 2011 -ല്‍ ഇത് 11,288 ആയിരുന്നു. 2012-ല്‍ 10,930 ആയി. കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്‌ത്രീകളുടെ ആര്‍ജവമാണ് കാരണം.
കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ചങ്കൂറ്റം ജനങ്ങള്‍ കാണിക്കണമെന്ന് ഡി.ജി.പി പറയുന്നു. കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ കുറ്റങ്ങളുടെ എണ്ണം കുറയ്‌ക്കാമെന്നും സംസ്ഥാന പോലീസ് മേധാവി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha