കോഴിക്കോട് ജയിലില്‍ നിന്ന് ടി.പി വധക്കേസ് പ്രതികള്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്തി

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ചിരുന്നത് എന്നുകരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. കോഴിക്കോട് ജില്ലാ ജയിലിലെ കക്കൂസ് പൈപ്പിനുള്ളില്‍ നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. പൈപ്പ് വൃത്തിയാക്കുന്നതിനിടെയാണ് ഫോണ്‍ ലഭിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ ടി.പി വധക്കേസിലെ പ്രതികളുടെ മൊബൈല്‍ ഉപയോഗവും,ഫേസ്‌ബുക്ക് ഉപയോഗവും പുറത്തു വന്നിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെ അധികൃതര്‍ ജയിലില്‍ പരിശോധന നടത്തിയെങ്കിലും ഫോണുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അന്ന് ചാര്‍ജറുകള്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
സിംകാര്‍ഡ് ഇല്ലാത്ത നോക്കിയ ഫോണാണ് കണ്ടെത്തിയത്. അതേസമയം കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ടി.പി കേസിലെ പ്രതികള്‍ ഉപയോഗിച്ചതാണോ എന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha