പരാജയത്തിന്റെ പേരില്‍ കേരളത്തിലും ശബ്‌ദമുയരുന്നു... പാഠമാകണമെന്ന് കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് ക്ലോസ് ആകുമെന്ന് പിസി ജോര്‍ജ്

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കൂട്ട തോല്‍വിലേയ്‌ക്ക് നീങ്ങുമ്പോള്‍ അതിന്റെ അലയൊളികള്‍ കേരളത്തിലും. ഡല്‍ഹിയിലെ തോല്‍വി കോണ്‍ഗ്രസുകാര്‍ പാഠമാക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തില്‍ മോഡി തരംഗമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസ് ക്ലോസാകുമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. അഹങ്കാരത്തിന്റെ മൂര്‍ദ്ധന്യ രൂപങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാറി. ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നായാല്‍ മതിയെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച് ആത്മപരിശോധന നടത്തുമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. തോല്‍വിയുടെ കാരണങ്ങള്‍ കോണ്‍ഗ്രസ് വിലയിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയിലെ പരാജയം നിരാശാജനകമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പ്രതികരിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താത്തതാണ് തിരിച്ചടിയായത്. ഡല്‍ഹി ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പരാജയം പ്രതീക്ഷിച്ചിരുന്നതായും വയലാര്‍ രവി പറഞ്ഞു.
https://www.facebook.com/Malayalivartha