ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ വെന്റിലേറ്ററിലേക്ക് മാറ്റി

ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ വെന്റിലേറ്ററിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് പട്ടം എസ്.യു.ടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച നടത്തിയ എന്‍ഡോസ്‌കോപ്പി പരിശോധനയില്‍ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്ന് കണ്ടെത്തിയതായി കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷബീറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം പറഞ്ഞു.
തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തെ രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയമായെങ്കിലും ശാരീരിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നും ആരോഗ്യസംഘം അറിയിച്ചു. രണ്ട് ദിവസത്തെ നിരീക്ഷണത്തിലാണ് ഇപ്പോള്‍
https://www.facebook.com/Malayalivartha