ഇവിടെ ഉപരോധം അവിടെ ജന സമ്പര്‍ക്കം? കാത്തിരുന്ന ഇടതു മുന്നണിയുടെ ക്ലിഫ് ഹൗസ് ഉപരോധം വന്നെത്തി, ആദ്യദിനം ആവേശം ചോര്‍ത്തി മുഖ്യമന്ത്രി ഇടുക്കിയില്‍

ലക്ഷം പേരെ ഒന്നിച്ചണിനിരത്തി ചരിത്രത്തിന്റെ ഭാഗമാകുമെന്നു വിചാരിച്ച എല്‍ഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം എങ്ങുമെത്താതെ അവസാനിച്ചതിന്റെ ക്ഷീണത്തിനിടയിലാണ് ക്ലിഫ്‌ഹൗസ് ഉപരോധം എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. എന്നാല്‍ ക്ലിഫ് ഹൗസ് ഉപരോധ ദിനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തില്ല. ഇടുക്കിയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കവും ഇന്നാണ്.
മുഖ്യമന്ത്രിയെ കണ്ണൂരില്‍ തടഞ്ഞതിനിടെ ഉണ്ടായ കല്ലേറിന്റെ ക്ഷീണവും എല്‍ഡിഎഫിനുണ്ട്. അതിനാല്‍ വളരെ കരുതലോടെയാണ് എല്‍ഡിഎഫ് ക്ലിഫ് ഹൗസ് ഉപരോധം നടത്തുന്നത്. മുഖ്യമന്ത്രിയെ മാത്രം തടഞ്ഞുകൊണ്ടുള്ള സമരമാണ് ഇടത് പ്രവര്‍ത്തകര്‍ നടത്തുക. പോലീസ് അറസ്റ്റു ചെയ്യും വരെ ഉപരോധം തീര്‍ക്കാനാണ് ഇടതു മുന്നണിയുടെ തീരുമാനം.
ഓരോ മണ്ഡലത്തില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഓരോ ദിവസം എന്ന രീതിയിലാണ് ഉപരോധം. ക്ലിഫ് ഹൗസിലേക്കുള്ള പാതകള്‍ ഉപരോധിച്ച് നടത്തുന്ന സമരം മുഖ്യമന്ത്രിയെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന് നേതാക്കള്‍ വിശദീകരിക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളേയോ ക്ലിഫ് ഹൗസ് വളപ്പിലെ താമസക്കാരായ മറ്റു മന്ത്രിമാരേയോ തടയില്ല എന്നും നേതാക്കള്‍ വിശദീകരിക്കുന്നു.
അറസ്റ്റുണ്ടായാല്‍ വഴങ്ങാനാണ് തീരുമാനം. അറസ്റ്റു ചെയ്യും വരെ ഇരിക്കാനാണ് തീരുമാനം. അറസ്റ്റു ചെയ്തില്ലെങ്കില്‍ ഒരു ദിനം മുഴുവന്‍ ഉപരോധം തുടരുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ആദ്യദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നുള്ള പ്രവര്ത്തകകരാണ് സമരത്തില്‍ പങ്കെടുക്കുക.
അതേസമയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇടുക്കി ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചു. ന്യൂമാന്‍ കോളേജ് മൈതാനത്ത് നടക്കുന്ന ജനസംബര്‍ക്ക പരിപാടിയില്‍ 271 അപേക്ഷകരെയാണ് മുഖ്യമന്ത്രി
നേരിട്ട് കാണുക.
ജനസമ്പര്‍ക്ക പരിപാടിക്ക് നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്ക് ദേവികുളം, ഉടുംബന്‍ചോല പീരുമേട് താലൂക്ക് ഓഫീസുകളിലെത്തി പരാതി നല്‍കാം .ഇന്ന് വൈകിട്ട് മൂന്ന് മണിവരെ ഇവിടെ പരാതി സ്വീകരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha