വിരമിച്ച ജഡ്ജിയെക്കൊണ്ട് വഴിപാടിന് അന്വേഷണം നടത്തുകയല്ല വേണ്ടത്, ജനം ചൂലെടുക്കും മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് വി എസ്

വിരമിച്ച ജഡ്ജിയെക്കൊണ്ട് വഴിപാടിന് അന്വേഷണം നടത്തുകയല്ല വേണ്ടതെന്നും ജനം ചൂലെടുക്കും മുന്‍പ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫിന്റെ അനിശ്ചിതകാല ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ്. കള്ളന്മാരെ ചൂലെടുത്ത് ഓടിക്കും. അഴിമതിക്കാരെ ജനം വെച്ചുപൊറുപ്പിക്കില്ല. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണെന്നും വിഎസ് പറഞ്ഞു.
സോളാര്‍ കേസില്‍ അന്വേഷണം നേരിടാനുള്ള ആര്‍ജ്ജവത്വം മുഖ്യമന്ത്രി കാണിക്കണം. വിരമിച്ച ജഡ്ജിയെക്കൊണ്ട് വഴിപാടിന് അന്വേഷണം നടത്തുകയല്ല വേണ്ടത്. രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാനുള്ള ആര്‍ജ്ജവത്വം കാണിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
അതേസമയം സെക്രട്ടറിയേറ്റ് ഉപരോധം പെട്ടെന്ന് നിര്‍ത്തിയതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്നു ഉപരോധത്തില്‍ സംസാരിച്ച സിപിഐ നേതാവ് സി ദിവാകരന്‍ പറഞ്ഞു. സോളാര്‍ കേസിലെ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞുപറ്റിക്കുമെന്ന് കരുതിയില്ലെന്നും സി ദിവാകരന്‍ പറഞ്ഞു.
രാജ്ഭവന് സമീപം കേന്ദ്രീകരിച്ച ശേഷം സമരക്കാര്‍ പ്രകടനമായി മുഖ്യമന്ത്രിയുടെ വസതിയിലേക്കുളള പ്രധാന പാതയിലെത്തി. പ്രകടനം തടഞ്ഞ് പൊലീസ് അറസ്റ്റിന് ശ്രമിച്ചാല്‍ വഴങ്ങാനാണ് സമരക്കാരുടെ തീരുമാനം. ക്ലിഫ് ഹൗസിലേക്കുളള മറ്റു റോഡുകള്‍ ഉപരോധിക്കില്ലെന്നാണ് മുന്നണി നേതാക്കളുടെ അറിയിപ്പ്.
സോളാര്‍ സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയില്‍ ആരംഭിക്കുന്ന ഉപരോധ സമരത്തിന്റെ പ്രധാന ആവശ്യം മുഖ്യമന്ത്രിയുടെ രാജിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha