കെകെ ലതിക എം.എല്‍.എയുടെ ജയില്‍ സന്ദര്‍ശനം പോലീസ് അന്വേഷിക്കും

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് പുറത്തു വന്ന ദിവസം കെ.കെ.ലതിക എം.എല്‍.എ കോഴിക്കോട് ജില്ലാ ജയിലിലെത്തി ഭര്‍ത്താവ് പി.മോഹനനെ കണ്ടതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു. ഫേസ്ബുക്ക് ഉപയോഗിച്ച വാര്‍ത്ത പുറത്തുവന്ന് ഒരു മണിക്കൂര്‍ മാത്രം കഴിഞ്ഞാണ് എം.എല്‍.എയായ ലതിക ഭര്‍ത്താവും കേസിലെ പ്രതിയുമായ പി മോഹനനെ ജയിലില്‍ സന്ദര്‍ശിച്ചത്.
ആറ് മിനിറ്റാണ് പ്രത്യേക മുറിയില്‍ ഭര്‍ത്താവ് മോഹനനുമായി ലതിക സംസാരിച്ചത്. ഇവിടെ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നില്ല. ടി.പി കേസിലെ പ്രതികള്‍ ജയിലില്‍ ഫേസ്‌ബുക്ക് ഉപയോഗിച്ച ഫോണുകള്‍ക്ക് വേണ്ടി പോലീസ് ദിവസങ്ങളോളം റെയ്‌ഡ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെടുത്തുമ്പോഴാണ് എംഎല്‍എയുടെ സന്ദര്‍ശനം ദുരൂഹമാകുന്നത്.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ പത്തോടെയാണ് പ്രതികളുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. ഇതിന് ഒരു മണിക്കൂറിന് ശേഷമാണ് എം.എല്‍.എയും സംഘവും ജയിലിലെത്തിയത്.
https://www.facebook.com/Malayalivartha