കോണ്‍ഗ്രസിന് സുധാകരന്റെ ഭീഷണി; തിരുവഞ്ചൂരിനെ ആഭ്യന്തരത്തില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ മത്സരിക്കില്ല

ആഭ്യന്തരമന്ത്രി സ്ഥാനത്തു നിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ മാറ്റിയില്ലെങ്കില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് കെ.സുധാകരന്റെ ഭീഷണി.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനെ ഇക്കാര്യം സുധാകരന്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ ഇക്കാര്യം അറിയിക്കാനുള്ള ശ്രമത്തിലാണ് സുധാകരന്‍. സോണിയഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്ക് സുധാകരന്‍ സമയം ചോദിച്ചിട്ടുണ്ട്.
ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ തിരുവഞ്ചൂര്‍ പരാജയമാണെന്നും കണ്ണൂര്‍ ഡി.സി.സി നല്‍കിയ പരാതിയില്‍ ഇതുവരെ തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നും സുധാകരന്‍ വാസ്‌നിക്കിനെ അറിയിച്ചു. പല വിഷയങ്ങളിലും തിരുവഞ്ചൂര്‍ ഏകപക്ഷീയമായാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഇത് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കിയെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha