2013 കേരളം ഒറ്റ നോട്ടത്തില്‍

2013ല്‍ കേരള രാഷ്ട്രീയത്തെയും സര്‍ക്കാരിനെയും പിടിച്ചുലച്ച സോളാര്‍ കേസാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആറ് മാസം പിന്നിട്ടിട്ടും അതിന്റെ അലയൊലികള്‍ ഇന്നും നിലച്ചിട്ടില്ല. കേസിനെതിരെ പ്രതിപക്ഷത്തു നിന്നും ഹൈക്കോടതിയില്‍ നിന്നും ഉണ്ടായവ വിമര്‍ശനങ്ങളെ അതിജീവിച്ച് യു.ഡി.എഫ് സര്‍ക്കാര്‍ 2013 പിന്നിട്ടു.
സമരങ്ങളുടെ നീണ്ട വേലിയേറ്റത്തിന് കേരളം സാക്ഷ്യം വഹിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അരലക്ഷത്തിലധികം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞു. എല്‍.ഡി.എഫിന്റെ സമരങ്ങള്‍ അമ്പേ പരാജയപ്പെട്ടതിനും പോയവര്‍ഷം സാക്ഷ്യം വഹിച്ചു. ഒടുവില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടി സന്ധ്യ എന്ന വീട്ടമ്മ തെരുവിലിറങ്ങേണ്ടിവന്നു.
മേയ് 23ന് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നല്‍കാനുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാ സമിതി തീരുമാനം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.
പായ്ക്കപ്പലില്‍ ഒറ്റയ്ക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരനായി മലയാളിയായ ലഫ്. കമാന്‍ഡര്‍ അഭിലാഷ് ടോമി(34) ചരിത്രം കുറിച്ചു.
ഗാര്‍ഹിക പീഡന ആരോപണത്തെ തുടര്‍ന്ന് വനം, സിനിമാ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഏപ്രില്‍ ഒന്നിന് രാത്രി രാജിവെച്ചു.
ജനനായകന്‍ വി.എസിനു ഒക്ടോബര്‍ 20ന് തൊണ്ണൂറ് വയസ്.
ഒക്ടോബര്‍ 27ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. നെറ്റിക്ക് സാരമായി പരിക്കേറ്റു. കണ്ണൂരില്‍ പൊലീസ് അസോസിയേഷന്റെ പരിപാടിക്കെത്തിയതായിരുന്നു അദ്ദേഹം.
നവംബര്‍ അഞ്ചിന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലാവ്‌ലിന്‍ കേസില്‍ നിന്ന് സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി.
ഓഗസ്റ്റ് നാലിന് ഇടുക്കിയില്‍ മണ്ണിടിഞ്ഞു ഏഴ് പേര്‍ മരിച്ചു. റോഡ് ഗതാഗതം തടസപ്പെട്ടു. വീടുകളും കൃഷിയും നശിച്ചു
മലയാള സിനിമയ്ക്ക് 83 വയസ്. ജെ.സി ഡാനിയേല്‍ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം വിഗതകുമാരന്‍ റിലീസായത് കണക്കിലെടുത്താണിത്.
സെല്ലുലോയ്ഡ് വിവാദം: മലയാളസിനിമയുടെ ചരിത്രത്തില്‍ നിന്ന് ജെ.സി ദാനിയേലിനെ ഒഴിവാക്കാന്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരനും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണും ശ്രമിച്ചെന്ന് ചേലങ്ങാടിന്റെ മകന്‍ വെളിപ്പെടുത്തിയത് വിവാദമായി. സെല്ലുലോയ്ഡ് സിനിമയില്‍ ഇത് സംബന്ധിച്ച സൂചനകള്‍ ഉണ്ടായിരുന്നു
https://www.facebook.com/Malayalivartha