ഇനി സരിതയ്‌ക്ക് സ്വസ്‌തമായി പുറത്തിറങ്ങാം... അങ്ങനെ ക്ലിഫ് ഹൗസ് ഉപരോധവും കരിങ്കൊടിയും എങ്ങുമെത്താതെ അവസാനിപ്പിച്ചു, ഉമ്മന്‍ ചാണ്ടി വീണ്ടും ജയിച്ചു

എല്‍ഡിഎഫ് പ്രത്യേകിച്ചും സിപിഎം നയിച്ച സമരം ഇത്രയേറെ നാണക്കേടായി അവസാനിപ്പിക്കേണ്ടി വന്നതില്‍ അണികള്‍ക്ക് പൊതുവേ നിരാശ. ആര്‍ക്കെതിരെ സമരം ചെയ്‌തോ ആ ഉമ്മന്‍ ചാണ്ടി കൂടുതല്‍ ജനകീയനായി. സമരം ചെയ്‌തവര്‍ നാണക്കേടും ഏറ്റുവാങ്ങി സ്വയം പിന്മാറി. സന്ധ്യ പെട്ടെന്ന് ലക്ഷപ്രഭുവായത് മിച്ചം.
എന്തായാലും ഏതു നിമിഷവും പുറത്തിറങ്ങാവുന്ന സരിതയ്‌ക്ക് ഇനി സ്വസ്‌തയുണ്ട്. സരിതയെ ചുറ്റിപ്പറ്റിയുള്ള സോളാര്‍ സമരത്തില്‍ നിന്നും ഇടതുമുന്നണി പിന്മാറുന്നു.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുളള സമര പരിപാടികള്‍ നിര്‍ത്താന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. ക്ലിഫ്ഹൗസ് ഉപരോധം, മുഖ്യമന്ത്രിയെ ബഹിഷ്‌കരിക്കല്‍ , കരിങ്കൊടി സമരം എന്നിവ അവസാനിപ്പിക്കാനാണ് ഇന്ന് ചേര്‍ന്ന മുന്നണി നേതൃയോഗത്തിലെ തീരുമാനം.
മുന്നണി യോഗത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് സമരങ്ങള്‍ നിര്‍ത്താമെന്ന നിര്‍ദ്ദേശം വെച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ സമരം നിര്‍ത്തണമെന്നാണ് അഭിപ്രായെമെന്നും കൂട്ടായാലോചിച്ച് തീരുമാനിക്കാമെന്നും പിണറായി പറഞ്ഞു.
നിയമസഭ സ്തംഭിപ്പിക്കേണ്ടെന്നും സഭാനടപടികളോട് പരമാവധി സഹകരിക്കാനുമാണ് യോഗത്തിലെ ധാരണ. ജനുവരി 3ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ക്ലിഫ് ഹൗസ് ഉപരോധം അടക്കമുളള സമരങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
ഉപരോധ സമരത്തെയും കരിങ്കൊടി സമരത്തെയും ആദ്യം മുതല്‍ക്കേ എതിര്‍ത്തുപോരുന്ന സി.പി.ഐ നേതാക്കള്‍ ഈ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്തു. മറ്റു കക്ഷികളും ഇതിനോട് യോജിച്ചതോടെ തീരുമാനമായി ബഹിഷ്‌കരണ സമരം നിര്‍ത്തിയതിനാല്‍ ജനപ്രതിനിധികള്‍ക്ക് മുഖ്യമന്ത്രിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇനി തടസമില്ല. ജനുവരി മൂന്നിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ സോളാറല്ലാതെ മറ്റ് ജനകീയ വിഷയങ്ങള്‍കൂടി ഏറ്റെടുക്കാനും ഇന്നത്തെ മുന്നണി യോഗം തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha