നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആന്റണിക്കാവുമോ? പ്രതീക്ഷയോടെ കോണ്‍ഗ്രസും യുഡിഎഫും

കോണ്‍ഗ്രസിലേയും യുഡിഎഫിലേയും നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എ.കെ. ആന്റണിക്കാവുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. വളരെക്കാലമായി കേരളത്തിന്റെ രാഷ്‌ട്രീയത്തില്‍ സജീവമായി ഇടപെടാത്ത ആന്റണിയുടെ ഈ വരവ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ്. അതിനാല്‍ തന്നെ യുഡിഎഫിലെ അസ്വസ്‌തതകളില്‍ ആന്റണി ഇടപെടും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ആന്റണി ഔദ്യോഗികചര്‍ച്ചകള്‍ നടത്തില്ലെങ്കിലും സംസ്ഥാനത്തെ സംഘടനാപ്രശ്‌നങ്ങളിലും തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും പങ്കാളിയാകും. ഘടകകക്ഷി നേതാക്കള്‍ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. പൊതുപരിപാടികളോടൊപ്പം കോണ്‍ഗ്രസ്, യുഡിഎഫ് സംഘടാന ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താനുള്ള കേരളത്തിന്റെ നിര്‍ദേശങ്ങള്‍ കെ.പി.സി.സി. പ്രസിഡന്റില്‍ നിന്ന് എ കെ ആന്റണി ഏറ്റുവാങ്ങും.
പൊതുപരിപാടികള്‍ മാത്രമാണ് എ കെ ആന്റണിയുടെ വരവിന് പിന്നിലെങ്കിലും കോണ്‍ഗ്രസിലേയും യുഡിഎഫിലേയും പ്രശ്‌നങ്ങളും പരിഹരിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്കുകളിലും ഘടകകക്ഷികളുമായുള്ള തര്‍ക്കങ്ങളിലുമുള്ള പരാതികളും ആന്റണിയുടെ മുമ്പാകെയെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha