രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ആഭ്യന്തരം, ജയില്‍ , വിജിലന്‍സ്... തിരുവഞ്ചൂരിന് വനം,സ്‌പോര്‍ട്‌സ്, ഗതാഗതം

കെപിസിസി അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ നിഖില്‍കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ആഭ്യന്തരം കൂടാതെ ജയില്‍, വിജിലന്‍സ് വകുപ്പുകളും ചെന്നിത്തലയ്ക്കാണ്. ഇന്ന് തന്നെ ചെന്നിത്തല കൂടി ഉള്‍പ്പെടുന്ന മന്ത്രിസഭായോഗം നടക്കും.
രാവിലെ 11.20ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് അടക്കമുളള സ്ഥലങ്ങളില്‍ നിന്നുളള പ്രവര്‍ത്തകരുടെ വരവ് കണക്കിലെടുത്ത് രാജ്ഭവന് പുറത്ത് പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞ. രണ്ടായിരം പേരെ ഉള്‍ക്കൊളളാനാവുന്ന പന്തലാണ് സജ്ജീകരിച്ചത്. നിരവധി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങ് നിരീക്ഷിക്കാന്‍ എത്തിയിരുന്നു. മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ ചെന്നിത്തലയെ സത്യപ്രതിജ്ഞാ വേദിയിലേക്ക് വരവേറ്റത്.
നേരത്തെ മന്ത്രിയായിട്ടുളള രമേശ് ചെന്നിത്തലയുടെ സംസ്ഥാന മന്ത്രിപദത്തിലേക്കുളള രണ്ടാം വരവാണ് ഇത്. 1986ല്‍ ആദ്യമായി മന്ത്രിയായ രമേശ് ചെന്നിത്തല അന്ന് ഗ്രാമവികസന മന്ത്രിയായിരുന്നെങ്കില്‍ രണ്ടാം വരവില്‍ അഭ്യന്തര വകുപ്പ് മന്ത്രിയാണ്.
രമേശ് വരുമ്പോള്‍ അഭ്യന്തര വകുപ്പില്‍ നിന്ന് പുറത്താവുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വനം,സ്‌പോര്‍ട്‌സ്, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ലഭിക്കും. വനം, സ്‌പോര്‍ട്‌സ് വകുപ്പുകള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. വകുപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha