സംസ്ഥാനത്ത് പാചകവാതക വിതരണം സ്‌തംഭിച്ചു

സംസ്ഥാനത്തെ പാചക വാതക വിതരണം ഏറെക്കുറെ നിലച്ചിരിക്കുകയാണ്. വിലയുടെ കാര്യത്തില്‍ ആശയക്കുഴപ്പം തീരാതെ വിതരണം നടത്താനാകില്ലെന്ന് ഏജന്‍സികള്‍ അറിയിച്ചു. ഉദയം പേരൂര്‍, പാരിപ്പള്ളി പ്ലാന്റുകളില്‍ സിലിണ്ടറുകള്‍ കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് ബോട്ട്‌ലിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.
വില സംബന്ധിച്ച കൃത്യമായ നിര്‍ദ്ദേശം ലഭിച്ചിട്ടില്ലാത്തതിനാലാണ് ഏജന്‍സികള്‍ ലോഡ് എടുക്കാനും പുതിയ ഓര്‍ഡറുകള്‍ നല്‍കാനും വിസമ്മതിക്കുന്നത്. ഇതേത്തുടര്‍ന്ന് പ്ലാന്റുകളില്‍ ലോഡുകള്‍ കെട്ടിക്കിടക്കുകയാണ്.
ഏജന്‍സികള്‍ക്കിടയിലും വില വര്‍ദ്ധനയെകുറിച്ച് അഭിപ്രായഭിന്നത ഉണ്ട്. എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റില്‍, വില വര്‍ദ്ധനയുടെ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ കൃത്യമായ ഉറപ്പ് നല്‍കാതെ ഓര്‍ഡറുകള്‍ സ്വീകരിക്കാനോ വിതരണം ചെയ്യുവാനോ ഒരുക്കമല്ലെന്ന നിലപാടിലാണ് ഏജന്‍സികള്‍.
ഉദയം പേരൂര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്ലാന്റില്‍ രാവിലെ ആറുമണി മുതല്‍ ആരംഭിക്കേണ്ടിയിരുന്ന ബോട്ട്‌ലിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. കൊല്ലത്തെ പാരിപ്പള്ളിയില്‍ ഉല്‍പ്പാദനം പകുതിയാക്കി. രണ്ടിടങ്ങളിലും ലോഡുകള്‍ കെട്ടിക്കിടക്കുകയാണ്.
ഇന്നലെയാണ്, കമ്പനികള്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ രാജ്യത്തെ പാചകവാതകവില കുത്തനെ ഉയര്‍ത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിണ്ടറിന് 230 രൂപ 16 പൈസയുടെ വര്‍ദ്ധനവ് വരുത്തിയതോടെ സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് 1293 രൂപ 50 പൈസ ആയി വില.
എന്നാല്‍ മാധ്യമങ്ങളിലൂടെയാണ് ഗ്യാസ് വില വര്‍ദ്ധനയെകുറിച്ച് അറിഞ്ഞതെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ ഇതിനെകുറിച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയായ വീരപ്പമൊയ്‌ലിയോട് ആരാഞ്ഞെങ്കിലും, വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ പെട്രോളിയം കമ്പനികളാണ് വില വര്‍ദ്ധിപ്പിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെയാണെങ്കില്‍ ഉയര്‍ന്ന വാറ്റ് നികുതി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha