കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് മന്ത്രിമാരോ ഉന്നത ബന്ധമുള്ള ആരുമാകാം, ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ മൂന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിലുള്ള അന്തിമവിധി കോടതി നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉന്നത ബന്ധമുള്ള രാഷ്‌ട്രീയക്കാരെ ചോദ്യം ചെയ്യാന്‍ സിബിഐ തന്നെ വേണമെന്നും ഇക്കാര്യം ചെയ്യാന്‍ പോലീസിനെ കൊണ്ട് കഴിയില്ലെന്നും കോടതി പറഞ്ഞു. കടകംപള്ളിയിലെയും കളമശ്ശേരിയിലെയും ഭൂമി തട്ടിപ്പില്‍ ഭരണരംഗത്തെയോ പുറത്തെയോ ഉന്നതരുടെ പങ്കാളിത്തമുള്ളതായി സംശയിക്കുന്നെന്നും കോടതി പറഞ്ഞു.
ഭൂമി തട്ടിപ്പിന് ഇരയായ ആള്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേസുമായി ബന്ധപ്പെട്ട് ലഭിച്ച ഉന്നത റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിലായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ എന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ളത് ചെറിയ ആളുകളാണ്. എന്നാല്‍ കേസില്‍ ഉന്നതരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വ്യക്‌തമാണ്. തട്ടിപ്പില്‍ പങ്കാളികളായിട്ടുള്ളത് ഭരണ പ്രതിപക്ഷ രംഗത്തെ ആരുമാകാം. അവരെ പുറത്തു കൊണ്ടുവരാന്‍ സിബിഐ പോലെ പുറത്തുള്ള ഏതെങ്കിലും അന്വേഷണ ഏജന്‍സിയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
തട്ടിപ്പ് നടത്തിയിരിക്കുന്നത് ഉന്നത സ്വാധീനത്തിലാണ്. അത് മന്ത്രിമാരോ ഉന്നത ബന്ധമുള്ള ആരുമാകാം. സത്യം പുറത്ത് വരണമെങ്കില്‍ പുറത്തെ അന്വേഷണ ഏജന്‍സി വേണമെന്നും കോടതി ആവര്‍ത്തിച്ചു. അതേസമയം കേസില്‍ ദേശീയ താല്‍പ്പര്യമില്ലെന്ന് കാണിച്ച് കേസ് ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലെന്ന് സിബിഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും ഇത് കോടതിയുടെ വിമര്‍ശനത്തിന് വിധേയമായി. പൊതുജന താല്‍പ്പര്യമുള്ള എത്ര കേസുകള്‍ സിബിഐ ഏറ്റെടുത്തിട്ടുണ്ടെന്ന് ചോദിച്ച കോടതി കേസിലെ സത്യം അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും വ്യക്‌തമാക്കി. കേസ് സിബിഐയ്‌ക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha