മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യമായി, തെറ്റയില്‍ തെറ്റി വീണത് ട്രാപ്പില്‍ തന്നെ, ഹര്‍ജി സുപ്രീം കോടതിയും തള്ളി, പടം നാട്ടുകാര്‍ കണ്ടത് മിച്ചം

മുന്‍ മന്ത്രി ജോസ് തെറ്റയിലിനെതിരെ അങ്കമാലി സ്വദേശിനി വീഡിയോയുമായി ചാനലിലെത്തിയതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ മലയാളി വാര്‍ത്ത എസ്‌ക്ലൂസിവായി നല്‍കിയ വാര്‍ത്ത ഇന്നത്തെ സുപ്രീം കോടതി വിധിയോടെ സത്യമായിരിക്കുകയാണ്.
ജോസ് തെറ്റയിലിനെതിരെ യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തെറ്റയില്‍ പീഡിപ്പിച്ചെന്നാരോപിച്ച് നല്‍കിയ കേസിന്റെ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. യുവതിയുടെ ഹര്‍ജി രാഷ്ട്രീയപ്രേരിതമാണെന്നും എംഎല്‍എയെ കുടുക്കാന്‍ മനപൂര്‍വം ഒരുക്കിയ കെണിയാണ് സംഭവമെന്നും ജസ്റ്റിസുമാരായ ടി എസ് താക്കൂര്‍, വിക്രംജിത് സെന്‍ എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. ബലാത്സംഗം നടന്നുവെന്ന യുവതിയുടെ വാദം നില നില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു. തന്റെ ഫ്ളാറ്റിലേക്ക് കാറില്‍ കൊണ്ടുവന്നത് യുവതിയാണ്. തെറ്റയിലിനെ ഒരു പാഠം പഠിപ്പിക്കാനാണ് വെബ്ക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പറയുമ്പോള്‍ അദ്ദേഹത്തെ കുടുക്കാന്‍ യുവതി മനപൂര്‍വം ശ്രമിച്ചെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. മകനെ വിവാഹം ചെയ്യാന്‍ പിതാവിനൊപ്പം കിടക്ക പങ്കിടുന്നത് എന്ത് തരം സ്ത്രീയാണെന്ന ചോദ്യവും കോടതി വിചാരണക്കിടെ ഉന്നയിച്ചു.
മലയാളി വാര്‍ത്ത 27-06-2013 ന് പ്രസിദ്ധീകരിച്ച വാര്‍ത്ത
തെറ്റയില്‍ വീണുടഞ്ഞ കുന്നിന്റെ മാണിക്യം
തെറ്റയില്‍ വീടിരിക്കുന്ന ഭാഗം 'കുന്ന്' എന്നറിയപ്പെടുന്നു. നാട്ടുകാര്‍ കുന്നിന്റെ മാണിക്യം എന്ന് ഓമന പേരിട്ടു വിളിച്ചു. ഈ കുന്നിന്‍ മുകളിലിരുന്ന് സഹൃദയര്‍ക്കായി എത്രയോ വട്ടം തന്റെ ഇഷ്ട ഗാനമായ'മേരി സപ്‌നോം കി റാണി കബ് ആയേംഗി തു'എന്നുച്ഛത്തില്‍ പാടിയ സംഗീത പ്രേമി, സഹൃദയന്‍, നേതാവ്, പ്രാസംഗികന്‍, തികഞ്ഞ കലാകാരന്‍.
കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കുടല്‍മുറിച്ചു മാറ്റി ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുന്ന ലളിതജീവിതത്തിനുടമ. മദ്യപാനമില്ല,പുകവലിയില്ല, മാനുഷിക മൂല്യങ്ങള്‍ ഏറെയുണ്ടുതാനും. സാത്വിക പരിവേഷവും,സൈക്കിള്‍ യാത്രയും കൂടിയായപ്പോള്‍ ജനം ഒപ്പം ചേര്‍ന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ശ്രദ്ധയൂന്നിയ യുവത്വവും, കോണ്‍ഗ്രസിന്റെ പരിവര്‍ത്തന കാലഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് ജനതാദളിലേക്ക് ചേക്കേറി. പിന്നെ മുന്‍സിപ്പല്‍ ചെയര്‍മാനായി. വിവാദങ്ങളില്‍ നിന്നകന്ന് എന്നും ജനപക്ഷത്ത് നില്‍ക്കുന്ന നേതാവ്. ലോകത്തില്‍ ഒരു പിതാവിനും സംഭവിക്കാത്ത ദുസ്ഥിതിയിലേക്ക് കൂപ്പുകുത്തിയപ്പോള്‍ കേരളം നടുങ്ങി.
തന്റെ വെപ്പാട്ടിയെ മകന് വിവാഹാലോചന നടത്തിയ ക്രൂര പിതാവ്'- പരാതിക്കാരിയുടെ ഏറ്റവും ക്രൂരമായ ആരോപണം.
കേരളം വായിച്ചറിയേണ്ട ഒരു ജീവിത കഥയിലേക്ക്. ഇരയെ വീഴ്‌ത്തി ആഹ്ലാദവും, പണവും പങ്കിട്ടെടുക്കുന്ന ക്രൂരകഥകള്‍-മാധ്യമ വേട്ടയാടലുകള്‍ രാഷ്ട്രീയ പകപോക്കലുകള്‍. ഇന്ന് അടുത്ത സുഹൃത്തുക്കളോട് ഞാനിനി ജീവനോടെ ഇരിക്കില്ല എന്നു പറയുന്ന,സ്വന്തം വീട്ടില്‍ നിന്നും, ജനത്തില്‍ നിന്നും അകലം പാലിച്ചു കഴിയുന്ന ഈ നേതാവിന്റെ രോദനം കേരളത്തിന്റെ കാതുകളില്‍ മുഴങ്ങുന്നു. വീണവന്റെ നേര്‍ക്ക് കല്ലും,ചെളിയും വലിച്ചെറിഞ്ഞ് സായൂജ്യമടയുമ്പോള്‍ വീണുടഞ്ഞു വീണ ഈ വിഗ്രഹത്തിന് പലതും പറയാനുണ്ട്.
അധികാരവും പണവും ഒരു സാത്വികനെ തകര്‍ത്തെറിഞ്ഞ പിന്നാമ്പുറക്കഥകള്‍. മലയാളി വാര്‍ത്ത കേരളത്തോടാദ്യമായി പറഞ്ഞുവച്ച കഥ ഞങ്ങള്‍ തുടരുന്നു. കാമറാ കെണിയൊരുക്കി ഇരയെ വിളിച്ചു വരുത്തി നീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കോക്കസ് കഥകള്‍.
അങ്കമാലിയിലെ ധനാഢ്യന്‍ , സ്വന്തമായി ഒരു ബ്രാന്റ് പ്രൊഡക്ട് 'മിസ്റ്റര്‍കുക്ക്' ചെയ്‌തവതരിപ്പിച്ചു. തുടക്കം കസറി. പക്ഷെ അയാള്‍ തെരെഞ്ഞെടുത്ത മാനേജര്‍ പെണ്ണിനെ ആളുകള്‍ കുറ്റം പറഞ്ഞു. ഇവള്‍ മുടിപ്പിക്കും. ക്രമേണ ബിസിനസ് ക്ഷയിച്ചു. സ്ഥാപനം നഷ്ടത്തില്‍ കൂപ്പുകുത്തി. രക്ഷകനായെത്തിയ ഒരു മാഞ്ഞൂരാന്‍ നേതാവിന്റെ അനുഗ്രഹത്തോടെ കമ്പനിയുടെ 80% ഓഹരികളും സ്വന്തമാക്കി. നേതാവിന്റേതു തന്നെയെന്നു ജനം പറഞ്ഞു. 20% മുന്‍ ഉടമ കൈവശം വച്ചു. മാനേജര്‍ പെണ്ണിനെ നിലനിര്‍ത്തണമെന്ന വ്യവസ്ഥയിലായിരുന്നു കച്ചവടം. വിദേശത്തേക്ക് നേഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്ന ഒരു വ്യക്തി, റിക്രൂട്ട്‌മെന്റിനു പകരമായി സ്ഥലമെഴുതി വാങ്ങുകയാണയാളുടെ രീതി, വിദേശത്തു നടത്തിയ ചിട്ടി ഇടപാടും (പിന്നീട് പൊളിച്ചു) ഒക്കെച്ചേര്‍ന്ന് ഞൊടിയിടയില്‍ കോടീശ്വരനായ ആള്‍. ഈ കമ്പനി അടിച്ചുമാറ്റണമെന്ന് സ്വപ്‌നം കണ്ടിരുന്നു. പിന്നീട് ഇയാളും നേതാവിനൊപ്പം ചേര്‍ന്നു. മുന്‍ ഉടമയെ കുപ്പിയിലാക്കി ബാക്കി 20% കൂടെയിങ്ങടിച്ചെടുത്തു. കൂടെ മാനേജര്‍ പെണ്ണിനേയും. ഈ വിദേശമലയാളിയുടെ കൂട്ടുകാരിയായി മാനേജര്‍ പെണ്ണറിയപ്പെട്ടു. ഇവര്‍ക്കൊപ്പം ചേര്‍ന്ന കോടീശ്വനായ മുന്‍ ചുമട്ടുതൊഴിലാളിയും കൂടെച്ചേര്‍ന്ന് 'പാര്‍ട്‌ണര്‍ഷിപ്പ്' അടിച്ചു പൊളിച്ചു.
പിന്നീട് നേതാവിനെക്കൂടിച്ചേര്‍ത്ത് റിയല്‍ എസ്റ്റേറ്റ് സംരംഭം, ബിസിനസ്സ് ടൂറുകള്‍ തകര്‍ത്തുവാരി. നല്ല സഹകരണമുള്ള കച്ചവടം.
പിന്നീട് സഹകരണം പൊളിഞ്ഞു. നേതാവിന്റെ കൈയില്‍ നിന്നു പണം അടിച്ചുമാറ്റാനുള്ള തന്ത്രങ്ങളും പൊളിഞ്ഞു. ഇതിനിടയില്‍ വിദേശമലയാളിയും, മുന്‍ചുമട്ടുതൊഴിലാളിയുടെ പ്രേരണയാല്‍ നേതാവിന്റെ മകനും പെണ്‍കെണിയില്‍പെട്ടു, കാമറയില്‍ ഒടുങ്ങി. തുടര്‍ന്ന് നേതാവും കാമറയില്‍.
മധ്യസ്ഥ ചര്‍ച്ചയില്‍ നില്‍ക്കക്കള്ളിയില്ലാതെ മകനെക്കൊണ്ടു കെട്ടിക്കാം എന്നു പറഞ്ഞു വെന്നും പിന്നീട് ചതിച്ചുവെന്നും പരാതി.
കൂടെനിന്നവര്‍ പറഞ്ഞത് നേതാവ് നില്‍ക്കക്കള്ളിയില്ലാതെ സമ്മതിച്ചു. രജിസ്റ്റര്‍ ചെയ്യാനുള്ള തീയതിയും നിശ്ചയിച്ചു. എന്നാല്‍ നേതാവിന്റെ ഭാര്യ ആത്മഹത്യാ ഭീഷണി മുഴക്കി. മകന്‍ പേടിച്ചു, ജീവനുംകൊണ്ട് ബോംബെക്കു കടന്നു. കൂടെനിന്നവര്‍, ബിസിനസ്സ് കുടിപ്പകയില്‍ ഒരു നേതാവിനെ വെട്ടി വീഴ്‌ത്തുന്ന വര്‍ത്തമാനകാല നേര്‍ക്കാഴ്‌ചകള്‍.
ഇതും കൂടി വായിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha