നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി

പാചകവാതക വില വര്‍ദ്ധന, സോളാര്‍തട്ടിപ്പ് എന്നിവയ്‌ക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ നിഖില്‍ കുമാറിന്റെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങി. 2015 മാര്‍ച്ചില്‍ സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം തുടങ്ങുമെന്നും, പദ്ധതി ആരംഭിക്കുമ്പോള്‍ 12,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. ഗവര്‍ണര്‍ പ്രസംഗിക്കാന്‍ ആരംഭിച്ചപ്പോള്‍ അതിനോടൊപ്പം പ്രതിപക്ഷനേതാവും സംസാരിച്ചു തുടങ്ങി. പ്രതിപക്ഷ അംഗങ്ങള്‍ തുടക്കത്തില്‍ എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചെങ്കിലും പിന്നീട് സീറ്റുകളില്‍ ഇരുന്നു.
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയതിനുശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണിതെന്ന പ്രത്യേകതയുണ്ട്. ഈ മാസം 24 നാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നതെന്ന് തന്റെ നയ പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. എ.ഡി.ബി. വായ്‌പയെടുത്ത 140 നിയോജകമണ്‌ഡലങ്ങളിലും തൊഴില്‍ വൈദഗ്‌ദ്ധ്യ കേന്ദ്രങ്ങള്‍ തുടങ്ങും, ദരിദ്രര്‍ക്ക് വീടു നിര്‍മ്മാണത്തിന് സഹായം നല്‍കാന്‍ സ്റ്റേറ്റ് റിസ്‌ക് ഫണ്ട് എന്ന പേരില്‍ പദ്ധതി, താലൂക്കുകളെ ബന്ധിപ്പിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം, തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പീച്ച് ആന്റ് ഹിയറിംഗിനെ സര്‍വകലാശാലയാക്കും. എന്നിങ്ങനെ പല പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളും ഗവര്‍ണ്ണറുടെ നയപ്രഖ്യാപന ത്തില്‍ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha