തിരുവഞ്ചൂര്‍ പരിസ്ഥിതി വകുപ്പ് വാങ്ങിയത് എന്തിന്?

നെല്ലിയാമ്പതി ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ ശരിയുടെ ഭാഗത്ത് നിന്നു കൊണ്ട് 'ചിലരെ' പിടിക്കാന്‍ വനം മന്ത്രിയായി ചുമതലയേറ്റ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തീരുമാനിച്ചു. ഇതില്‍ ചില പ്രമുഖ യു.ഡി.എഫ് നേതാക്കളെ തിരുവഞ്ചൂര്‍ ലക്ഷ്യമിടുന്നുണ്ട്.
വനം മന്ത്രിയായിരുന്ന കെ.ബി.ഗണേഷ്‌കുമാറുമായി നെല്ലിയാമ്പതിയുടെ പേരിലാണ് പി.സി.ജോര്‍ജ് ഉടക്കുന്നതും ഗണേഷ്‌കുമാര്‍ പുറത്താകുന്നതും.
എന്നാല്‍ ഗണേഷ്‌കുമാറിനെ പോലെ താന്‍ പുറത്തുപോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ അടുപ്പക്കാരോട് പറയുന്നുണ്ട്. നെല്ലിയാമ്പതി വിഷയത്തില്‍ ശരി നടപ്പിലാക്കും. അതിന് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണ തേടും. പരിസ്ഥിതി വകുപ്പ് ഉമ്മന്‍ചാണ്ടിയില്‍ നിന്നും ചോദിച്ച് വാങ്ങിയത് ചിലരെ പിടിക്കാന്‍ വേണ്ടിയാണ്.
തന്നെ വനം മന്ത്രിയാക്കിയാല്‍ ദു:ഖിക്കേണ്ടിവരുമെന്ന് സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് തിരുവഞ്ചൂര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചിരുന്നു. അതില്‍ സാരമില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
കസ്‌തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍ പറയുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാനും തിരുവഞ്ചൂര്‍ മനസാ തീരുമാനിച്ചു കഴിഞ്ഞു. അങ്ങനെ സംഭവിച്ചാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ കഥ കഴിയും. കസ്‌തൂരിരംഗനും ഗാഡ്‌ഗിലും കത്തിയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഭരണം പോകാനുമിടയുണ്ട്. കേരള കോണ്‍ഗ്രസ്-എം. ഇതെല്ലാം കണ്ട് ചുമ്മാ ഇരുന്നെന്നു വരില്ല.
ചെന്നിത്തലയുടെ ആഭ്യന്തര മന്ത്രി പദം തെറിപ്പിക്കണമെങ്കില്‍ സര്‍ക്കാര്‍ താഴെ പോകണമെന്നാണ് തിരുവഞ്ചൂരിന്റെ കണക്കുകൂട്ടല്‍. ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാബിനറ്റിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിക്കും താല്‌പര്യമില്ല. താഴെ പോകുന്നെങ്കില്‍ പോന്നോട്ടെ എന്നാണ് മുഖ്യമന്ത്രിയുടെയും നിലപാട് . ചുരുക്കത്തില്‍ തീര്‍ത്തും നിരാശനാണ് ഉമ്മന്‍ചാണ്ടി.
വനത്തിനൊപ്പം പരിസ്ഥിതിയും ഉണ്ടെങ്കില്‍ കസ്‌തൂരി രംഗന്‍ നടപ്പിലാക്കാന്‍ എളുപ്പമാണെന്ന് തിരുവഞ്ചൂര്‍ വിശ്വസിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha