ഗണേഷിനെ കരുവാക്കി ; സരിത ഉമ്മന്‍ചാണ്ടിയെ തുലയ്‌ക്കും

മുന്‍മന്ത്രി ഗണേഷ്‌കുമാറും സോളാര്‍ നായിക സരിതയും തമ്മില്‍ അടുത്തബന്ധുക്കളിലൂടെ ആശയവിനിമയം നടത്തി. യു.ഡി.എഫ് ഉന്നതന്റെ പേരു വെളിപ്പെടുത്തേണ്ടി വരുമെന്ന സരിതയുടെ അമ്പ് ചെന്ന് കൊള്ളുന്നത് ഉമ്മന്‍ചാണ്ടിയിലാണ്. ഗണേഷ്‌കുമാറിനെ ഉപയോഗിച്ചാണ് ഉമ്മന്‍ചാണ്ടി സരിതയെ ഒതുക്കിയത്. ഇതിന് മധ്യസ്ഥനായത് പിള്ളയാണ്. സരിത ഉദ്ദേശിക്കുന്ന പേര് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയുടേതാണ്.
ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാത്തതാണ് സരിതയെ പ്രകോപിപ്പിച്ചത്. ഗണേശ് മന്ത്രിയാകുമെന്ന് സരിതയും കുടുംബാംഗങ്ങളും പ്രതീക്ഷിച്ചു. ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള നീക്കങ്ങളില്‍ നിന്നെല്ലാം സരിത പിന്‍മാറിയത് ഗണേശിന്റെ മന്ത്രിസഭാ പ്രവേശനം ഉറപ്പാക്കിയ ശേഷമാണ്. പി.സി.ജോര്‍ജും ഗണേശ് മന്ത്രിയാകുന്നതിനോട് യോജിച്ചു. എന്നാല്‍ ഗണേശിന് ബര്‍ത്ത് നല്‍കണമെന്ന ആവശ്യം നിരാകരിച്ചത് ആന്റണിയാണ്. ഗണേശിനെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി, ആന്റണിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അത് ദോഷം ചെയ്യുമെന്നാണ് ആന്റണി പറഞ്ഞത്. തന്റെ നിസ്സഹായവസ്ഥ ഉമ്മന്‍ചാണ്ടി അച്ഛനെയും മകനെയും ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ വിശ്വസിച്ചിട്ടില്ല.
കേസുകളില്‍ നിന്നും രക്ഷിക്കാമെന്നും ഗണേശ് സരിതക്ക് ഉറപ്പു നല്‍കിയിരുന്നു. സരിത ചില പേരുകള്‍ വെളിപ്പെടുത്തിയാല്‍ എ.ഐ.സി.സി ആസ്ഥാനത്ത് വരെ ഭൂമി കുലുക്കമുണ്ടാകും. കേന്ദ്രമന്ത്രിസഭയും കുലുങ്ങും. ആറന്മുള വിമാനത്താവളത്തിനുവേണ്ടി നില കൊള്ളുന്ന ഡല്‍ഹിയിലെ ഇളം തലമുറ കോണ്‍ഗ്രസ് നേതാക്കളും തകര്‍ന്നടിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha