തുറന്ന ജയില്‍ സിക്കയില്‍ തടവുകാര്‍ ഒളിപ്പിച്ചു വെച്ചിരുന്ന മൊബൈലുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു

125ഓളം തടവുകാരുള്ള തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ അനെക്‌സായി പ്രവര്‍ത്തിക്കുന്ന സിക്കയിലെ തോട്ടത്തിലും കക്കൂസിലുമായി ഒളിപ്പിച്ചിരുന്ന സിം കാര്‍ഡ് അടക്കമുള്ള അഞ്ചു മൊബൈല്‍, നാല് ചാര്‍ജ്ജര്‍, സിംകാര്‍ഡ്, രണ്ടു ബാറ്ററികള്‍, മൂന്നു ഹെഡ് സെറ്റ് എന്നിവ ഡി.ഐ.ജി പ്രദീപിന്റെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് കണ്ടെടുത്തത്.
മാറാട് പ്രതി റഹിം, വിവിധ കേസുകളിലെ മറ്റു തടവുകാരായ ഷംസുദീന്‍, അജു, രാജു പീറ്റര്‍, രാജു എന്നിവരുടെതാണ് പിടിച്ചെടുത്തവയെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ പേര്‍ ഇതില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്നും ആരെയൊക്കെയാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നത് എന്നും അറിയുവാന്‍ കഴിയുകയുള്ളൂ. അതിനായി മൊബൈല്‍ കമ്പനികളുടെ സഹകരണം തേടുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
മൊബൈലുകള്‍ ഉപയോഗിച്ച് പ്രാദേശിക നേതാക്കളെയും മറ്റും വിളിച്ചു സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായും പുകയില ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ജയിലില്‍ എത്തിക്കാറുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് റെയിഡ് നടത്തിയത്. ഡെപ്യൂട്ടി ജയിലര്‍ സുരേഷ്, അസിസ്റ്റന്റ് ജയിലര്‍മാരായ ദിനേശ് ബാബു, വേലപ്പന്‍ നായര്‍ തുടങ്ങിയവര്‍ റെയിഡില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha