പോലീസില്‍ അഴിച്ചു പണി, കണ്ണൂരില്‍ സുധാകരന്‍രാജ്

പോലീസില്‍ വന്‍ അഴിച്ചുപണിക്ക് ആഭ്യന്തരമന്ത്രി ഒരുങ്ങുന്നു. സെന്‍കുമാറിനെ ജയില്‍ ഡി.ജി.പിയാക്കിയതും അനന്തകൃഷ്‌ണനെ ഇന്റലിജന്‍സ് മേധാവിയാക്കിയതും കൂടാതെ ജില്ലാ തലങ്ങളിലും അഴിച്ചു പണിക്ക് കളമൊരുങ്ങി. വിശ്വസ്‌തരായ ഉദ്യോഗസ്ഥരെ കണ്ടെത്താനും അവര്‍ക്ക് തന്ത്രപ്രധാന സ്ഥാനങ്ങള്‍ നല്‍കാനും മന്ത്രി രമേശ് ചെന്നിത്തല പ്രൈവറ്റ് സെക്രട്ടറി എന്‍.പ്രശാന്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് എന്‍.രാധാകൃഷ്‌ണന്‍ തത്‌കാലം തുടരും. എന്നാല്‍ രാധാകൃഷ്‌ണന് പകരം ഒരാളെ രമേശ് അന്വേഷിക്കുന്നുണ്ട്. രാധാകൃഷ്‌ണനായാലും ബാലസുബ്രഹ്മണ്യമായാലും തന്റെ തീരുമാനങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്ന് മന്ത്രി രമേശ് തന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രൈവറ്റ് സെക്രട്ടറിയെ ഐ.എ.എസുകാരനാക്കിയത് തന്നെ ഓഫീസിന് കര്‍ശനസ്വഭാവം കൊണ്ടുവരാന്‍ വേണ്ടിയാണ്. പോലീസ് ഉദ്യോഗസ്ഥരെ കര്‍ശനമായി നേരിടണമെന്നും മന്ത്രി പ്രൈവറ്റ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താന്‍ വെറുമൊരു മന്ത്രിയാണെന്ന് ജനം കരുതാതിരിക്കാനുളള പദ്ധതികള്‍ വരും ദിവസങ്ങളില്‍ രമേശ് ആസൂത്രണം ചെയ്യും.
കണ്ണൂര്‍ ജില്ലയില്‍ പോലീസ് വകുപ്പില്‍ സമഗ്ര മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നക്. കെ. സുധാകരന്‍ എം.പി.യുടെ സുഹൃത്തുക്കള്‍ കണ്ണൂരിലെ പോലീസിന്റെ തലപ്പത്തെത്തും. റ്റി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങളിലുള്ള പാളിച്ചകള്‍ പരിശോധിക്കാനും രമേശ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചുരുക്കത്തില്‍ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ നാളുകളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കാഴ്‌ച വച്ച പ്രവര്‍ത്തന മികവാണ് തുടക്കം മുതല്‍ രമേശ് ലക്ഷ്യമിടുന്നത്. പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ആലോചിക്കുന്നുണ്ട്. വിദേശരാജ്യങ്ങളില്‍ പോലീസ് പിന്തുടരുന്ന സൗഹാര്‍ദ്ദ മനോഭാവം കേരളത്തിലും കൊണ്ടുവരാന്‍ രമേശ് ആലോചിക്കുന്നുണ്ട്.
സി.ബി.ഐ യെ പോലെ കേരളത്തിലെ ഏജന്‍സികളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും രമേശ് ആലോചിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha