ജീവിതത്തിലാദ്യമായി മോഹന്‍ലാല്‍ എന്‍എസ്‌എസ് ആസ്ഥാനത്ത് എന്തിന് പോയി? ഓപ്പറേഷന്‍ ഗണേഷ് വിജയിക്കുമോ?

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍ കഴിഞ്ഞ ദിവസം എന്‍എസ്‌എസ് ആസ്ഥാനമായ പെരുന്നയില്‍ പോയത് ഏറെ ചര്‍ച്ചാ വിഷയം ആകുകയാണ്. ജാതി ചോദിക്കരുത് പറയരുത് എന്നാണ് നാട്ടു നടപ്പെങ്കിലും രാഷ്‌ട്രീയക്കാര്‍ സൗകര്യ പൂര്‍വം ഉപയോഗിക്കുന്നതും ഈ ജാതി തന്നെ. രമേശ് ചെന്നിത്തയുടെ കാര്യം മാത്രം ഓര്‍മ്മിക്കുക. തിരുവഞ്ചൂരും ചെന്നിത്തലയും നായരാണെങ്കിലും പെരുന്നയ്‌ക്കിഷ്‌ടപ്പെട്ട നല്ല നായര്‍ ചെന്നിത്തല ആയതു കൊണ്ടാണ് തിരുവഞ്ചൂര്‍ പോയതും ചെന്നിത്തല വന്നതും. ചുരിക്കിപ്പറഞ്ഞാല്‍ വെറും നായരായാല്‍ പോര പെരുന്ന അംഗീകരിക്കുന്ന നല്ല നായരാകുക തന്നെ വേണം. ഇതൊക്കെ കോണ്‍ഗ്രസിന്റെ അടുത്ത് വേണ്ടുവോളം ചെലവാകുമെന്നത് ചരിത്രം മാത്രം.
ഇനി മോഹന്‍ലാലിന്റെ കാര്യത്തിലേക്ക് വരാം. നമ്മുടെ നാട്ടിലെ കലാകാരന്മാരുടെ ജാതിയോ മതമോ നോക്കിയല്ല ഒരു താരത്തെ ഇഷ്‌ടപ്പെടുന്നത്. ഈ കലാകാരന്മാര്‍ക്കിടയിലും അത് ഒട്ടും ഇല്ല തന്നെ. കുടുംബപരമായി എന്‍എസ്‌എസുമായി വലിയ അടുപ്പമുണ്ടായിട്ടു കൂടി ഒരു തവണ പോലും എന്‍എസ്‌എസ് ആസ്ഥാനത്ത് മോഹന്‍ലാലും പോയിട്ടില്ല.
അപ്പോള്‍ എന്തിനായിരിക്കും മോഹന്‍ലാല്‍ ഇന്നലെ എന്‍എസ്‌എസ് ആസ്ഥാനത്ത് പോയത്. ശതാബ്‌ദി ആഘോഷത്തില്‍ ആശംസ നേരാനാണ് മോഹന്‍ലാല്‍ വന്നത് എന്നാണ് മോഹന്‍ലാലും സുകുമാരന്‍ നായരും പറയുന്നത്. പക്ഷെ അതൊക്കെ അവര്‍ പറയുമെങ്കിലും അതല്ല സത്യം. അതിന്റെ ഉള്ളിലും ഒരു രാഷ്‌ട്രീയമുണ്ടെന്നാണ് സൂചന.
മോഹന്‍ലാല്‍ തന്റെ അടുത്ത സുഹൃത്തായ ഗണേഷ് കുമാറിന് വേണ്ടിയാണ് പെരുന്ന സന്ദര്‍ശിച്ചത്. ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നത് സിനിമാക്കാര്‍ക്ക് വളരെ ഗുണം ചെയ്യുമെന്നാണ് മോഹന്‍ലാല്‍ കരുതുന്നത്. അടുത്ത സുഹൃത്തുക്കളായ പ്രിയദര്‍ശന്‍ , നിര്‍മ്മാതാവ് സുരേഷ്‌കുമാര്‍ എന്നിവരൊക്കെ സിനിമാ തലപ്പത്തെത്തിയതും ഗണേഷ് മന്ത്രിയായതിനാലാണ്.
സുകുമാരന്‍ നായരുടെ ശക്തികൊണ്ട് ചെന്നിത്തല ആഭ്യന്തര മന്ത്രിയാതു പോലെ ഗണേഷിന്റെ കാര്യത്തിലും ഇതു വിജയിക്കുമെന്നാണ് ബാലകൃഷ്‌ണ പിള്ളയും കരുതുന്നത്. ഗണേഷിനു മുന്നില്‍ ഇപ്പോള്‍ തന്നെ എല്ലാ വാതിലും കൊട്ടിയടച്ചു കഴിഞ്ഞു.
ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു കഴിഞ്ഞദിവസം പെരുന്നയില്‍ ബാലകൃഷ്‌ണപിള്ള എന്‍എസ്‌എസ് നേതൃത്വവുമായി സംസാരിച്ചിരുന്നു. ഇതിനു ശേഷം എന്‍എസ്‌എസ്. ആസ്‌ഥാനത്തെത്തിയ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും ഇക്കാര്യത്തില്‍ സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷം ഗണേഷിന്റെ കാര്യം പരിഗണിക്കാമെന്ന നിലപാടിലാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ .
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പുവരെ കാത്തിരാക്കാനുള്ള ക്ഷമയില്ലെന്ന് പിള്ളയും ഗണേഷും വ്യക്തമാക്കിക്കഴിഞ്ഞു. അവസാന അടവായി ബാലകൃഷ്‌ണ പിള്ള ഗണേശിനെക്കൊണ്ട് എംഎല്‍എ സ്ഥാനം രാജി വയ്‌ക്കാനുള്ള തന്ത്രത്തിലാണ്. അതും ഫലം കാണില്ല. അതിനാലാണ് സുകുമാരന്‍ നായരുടെ അനുഗ്രഹത്തിനായി മോഹന്‍ലാലിനെ വച്ചുള്ള ശ്രമം നടത്തുന്നത്.
ഇക്കാര്യം വളരെ വിദഗ്‌ദമായി മോഹന്‍ലാല്‍ സുകുമാരന്‍ നായരോട് പറഞ്ഞു കൊടുത്തു. കെ.പി.സി.സി. അധ്യക്ഷനായി സ്‌പീക്കര്‍ ജി കാര്‍ത്തികേയന്‍ വരുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ സ്‌പീക്കര്‍ സ്‌ഥാനത്തേക്കു മന്ത്രിസഭയില്‍ നിന്ന് ഒരാളെ പരിഗണിക്കുകയും പകരം ഗണേഷിനെ മന്ത്രിയാക്കണമെന്ന ഫോര്‍മുലയാണ് ഇന്നലത്തെ ചര്‍ച്ചയിലുണ്ടായത്.
എന്തായാലും മോഹന്‍ലാലിന്റെ ഈ ഓപ്പറേഷന്‍ ഗണേഷ് വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
വാര്‍ത്തയ്‌ക്കുള്ളിലെ വാര്‍ത്തയറിയാന്‍ മലയാളി വാര്‍ത്തയുടെ ഫേസ്‌ബുക്ക് ലൈക്ക് ചെയ്യുക
https://www.facebook.com/Malayalivartha