മുതലാളിമാരുടെ പണം പോയ വഴികള്‍ ... സരിതയ്‌ക്ക് സാരി വാങ്ങാന്‍ 13 ലക്ഷം; ശാലുവിന് വീട് വയ്‌ക്കാന്‍ 1.20 കോടി

സോളാര്‍ കേസിലെ പ്രതികളായ സരിത എസ്. നായരും ബിജു രാധാകൃഷ്‌ണനും തട്ടിപ്പ് നടത്തി സമ്പാദിച്ച തുകയുടേയും അത് ചെലവാക്കിയതിന്റേയും കണക്കുകള്‍ പുറത്തുവന്നു. കേസ് അന്വേഷിച്ച പോലീസാണ് കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
ഇരുവരും ചേര്‍ന്ന് ആറ് കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ 5.52 കോടി രൂപ ഇവര്‍ ചെലവാക്കി. ഇത് സംബന്ധിച്ച കണക്കുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
പോലീസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം സരിത സാരി വാങ്ങാന്‍ 13 ലക്ഷവും മൂന്ന് വര്‍ഷം വീട്ടുചെലവിനായി 20 ലക്ഷവും മൂന്ന് ദിവസത്തെ ഊട്ടിയാത്രയ്‌ക്ക് അഞ്ച് ലക്ഷം രൂപയും ടീംസോളാറിന്റെ പരസ്യത്തിനായി 25 ലക്ഷവും നക്ഷത്ര ഹോട്ടലിലെ താമസത്തിന് ആറ് ലക്ഷം രൂപയും പരിസ്ഥിതി അവാര്‍ഡിന് പത്ത് ലക്ഷം രൂപയും ചെലവഴിച്ചുവത്രേ. കൂടാതെ പലപ്പോഴായി സിനിമാ താരങ്ങള്‍ക്ക് 20 ലക്ഷം രൂപയും നടി ശാലു മേനോന്റെ വീട് നിര്‍മ്മിക്കാന്‍ ബിജു രാധാകൃഷ്‌ണന്‍ 1.20 കോടി രൂപയും നല്‍കി എന്ന് പോലീസ് വ്യക്തമാക്കുന്നു.
സരിതയുടെ 16 അക്കൗണ്ടുകളില്‍ നിന്നായിരുന്നു സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. ഒരു ലക്ഷം രൂപ മാത്രമാണ് സരിതയില്‍ നിന്ന് കണ്ടെത്താനായതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha