ഭരണം മാറിയിട്ടും ഫോണ്‍വിളി തകൃതി... കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ 6 ഫോണുകളും 2 സിംകാര്‍ഡുകളും 7 മെമ്മറി കാര്‍ഡുകളും പിടികൂടി

ആഭ്യന്തര വകുപ്പും ജയില്‍ വകുപ്പുമെല്ലാം മാറിയിട്ടും കേരളത്തിലെ ജയിലുകളില്‍ ഇപ്പോഴും ഫോണുകള്‍ സജീവം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. ആറ് മൊബൈല്‍ ഫോണുകളും രണ്ട് സിംകാര്‍ഡുകളും ഏഴ് മെമ്മറി കാര്‍ഡുകളും പത്ത് ബാറ്ററികളുമാണ് ബ്ലോക്കില്‍ നിന്നും കണ്ടെടുത്തത്. പിടികൂടിയ ഫോണുകളില്‍ സ്മാര്‍ട്ട്‌ഫോണുകളും ഉണ്ടെന്നാണ് വിവരം.
അഞ്ചാം ബ്ലോക്കില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകള്‍ കണ്ടെത്തിയത്. ജയില്‍ സൂപ്രണ്ട് ദേവദാസന്റെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് അഞ്ചാം ബ്ലോക്കില്‍ തെരച്ചില്‍ നടത്തിയത്. വിചാരണ തടവുകാരും ശിക്ഷിക്കപ്പെട്ടവരുമാണ് അഞ്ചാം ബ്ലോക്കില്‍ കഴിയുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് ജില്ല ജയിലില്‍ നിന്നും എട്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിരുന്നു.
ടിപി വധക്കേസിലെ പ്രതികള്‍ ഫോണും ഫേസ്‌ബുക്കും ഉപയോഗിക്കുന്നെന്ന വാര്‍ത്ത പുറത്തായത് ഏറെ വിവാദമായിരുന്നു. അതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ജയില്‍ ഡിജിപി ആയ അലക്‌സാണ്ടര്‍ ജേക്കബിന് സ്ഥാനം തെറിച്ചത്. തിരുവഞ്ചൂരും അന്ന് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha