പൊലീസുകാരനുമായി അവിഹിത ബന്ധം: സിനിമാ സംവിധായകന്‍ ഭാര്യയെ ഉപേക്ഷിച്ചു

പൊലീസുകാരനുമായി ഭാര്യയ്ക്ക് അവിഹിത ബന്ധം സ്ഥാപിച്ച ഭാര്യയെ സിനിമാ സംവിധായകന്‍ ഉപേക്ഷിച്ചു. തിരുവനന്തപുരം സ്വദേശിനിയും ചാലിങ്കാലിനടുത്ത് താമസക്കാരിയുമായ നൃത്ത അധ്യാപികയെയാണ് പോലീസുകാരനുമായി രഹസ്യ ബന്ധം സ്ഥാപിച്ചത്. കാസര്‍കോഡ് ഹൊസ്ദുര്‍ഗ് പോലീസ് കണ്‍ട്രോള്‍ റൂമിലെ പോലീസുകാരനെയാണ് യുവതിയുടെ കിടപ്പുമുറിയില്‍ നിന്നും കൈയ്യോടെ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് പോലീസുകാരനെ ഭര്‍തൃ സഹോദരനും സുഹൃത്തുക്കളും യുവതിയുടെ കിടപ്പുമുറിയില്‍ നിന്നും പിടികൂടിയത്. പിടികൂടിയ പോലീസുകാരനെ നാട്ടുകാര്‍ നഗ്‌നനാക്കി മര്‍ദിച്ച് അവശനാക്കുകയും അമ്പലത്തറ പോലീസിന് കൈമാറുകയും ചെയ്തിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവ്, ഭാര്യയ്ക്കും പോലീസുകാരനുമെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ യുവതി തനിക്ക് പരാതിയില്ലെന്നും തന്റെ നിര്‍ദേശപ്രകാരമാണ് പോലീസുകാരന്‍ വീട്ടിലെത്തിയതെന്നും അറിയിച്ചതോടെ ഇയാളെ പോലീസ് വിട്ടയച്ചു. കാഞ്ഞങ്ങാട്ടെ നൃത്തവിദ്യാലയങ്ങളില്‍ ക്ലാസെടുക്കാന്‍ എത്താറുണ്ടായിരുന്ന യുവതിയും കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും അടുപ്പത്തിലാവുകയായിരുന്നു.
ഭര്‍ത്താവ് നാട്ടിലില്ലാത്ത സമയങ്ങളില്‍ യുവതിയുടെ വീട്ടിലെത്താറുള്ള പോലീസുകാരനെ പരിസരവാസികള്‍ നിരീക്ഷിച്ച് വരികയായിരുന്നു. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് സിനിമാ സംവിധായകന്‍ യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്.
https://www.facebook.com/Malayalivartha