പത്തുവയസുകാരിയെ പീഡിപ്പിച്ചയാള്‍ ആത്മഹത്യചെയ്തു; ഇയാള്‍ മുന്‍കൂട്ടി വീട്ടുമുറ്റത്ത് ശവക്കുഴി തൊണ്ടിയിരുന്നു

കോവളത്തു വെള്ളാറില്‍ നിന്നും പീഡിപ്പിച്ചതായി സംശയിച്ച് എസ്.എ.ടി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്തുവയസുകാരിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടി വിദഗ്ധ ചികിത്സയിലാണ്.
അതേസമയം പ്രതി ചന്ദ്രബാബു(50) ആത്മഹത്യ ചെയ്തു. ഇയാള്‍ മുന്‍കൂട്ടി വീട്ടുമുറ്റത്ത് ശവക്കുഴി തൊണ്ടിയിരുന്നു.
ശാരീരികമായി ഉപദ്രവിച്ചതിന്റെ പാടുകള്‍ കുട്ടിയുടെ കഴുത്തില്‍ കാണുന്നുണ്ട്. കൂടാതെ കണ്ണില്‍ രക്തം കട്ടപിടിച്ചതായും കാണുന്നു. സംസാരിക്കുന്നുണ്ടെങ്കിലും കുട്ടിക്ക് ചെറിയൊരു മയക്കമുണ്ട്.
പീഡനം നടന്നിട്ടുണ്ടോയെന്ന വിവരം ലാബ് ടെസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള പരിശോധനകളിലൂടെ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. പോലീസും കുട്ടിയുടെ അമ്മയും ചേര്‍ന്ന് സന്ധ്യയോടെയാണ് കുട്ടിയെ എസ്.എ.ടി. ആശുപത്രിയില്‍ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha