മലബാര്‍ സിമന്റ്‌സ് കുടത്തിലെ ഭൂതത്താന്‍മാര്‍ ഇരുപക്ഷത്തെയും മുന്‍ വ്യവസായ മന്ത്രിമാര്‍

സിമന്റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ മലബാര്‍ സിമന്റ്‌സ് എംഡിയായിരുന്ന കെ പത്മകുമാര്‍ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തല്‍ മുന്‍ വ്യവസായ മന്ത്രിയിലേക്ക് നിങ്ങുന്നു. മലബാര്‍ സിമന്റ്‌സിന്റെ കാര്യത്തില്‍ അന്നത്തെ വ്യവസായമന്ത്രിക്ക് നിര്‍ണായകമായ സ്വാധീനമുണ്ടായിരുന്നതായി വിജിലന്‍സ് മേധാവി ഡോ. ജേക്കബ് തോമസിന് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇരുകാലത്തെയും മന്ത്രിമാരുടെ വിശ്വസ്തനാണ് പത്മകുമാര്‍.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും പത്മകുമാറിന് സര്‍ക്കാര്‍ തലത്തില്‍ ധാരാളം സഹായങ്ങള്‍ ലഭിച്ചിരുന്നതായി വിജിലന്‍സിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. എളമരം കരീമും വ്യവസായ മന്ത്രി ഇ.പി ജയരാജനും തമ്മിലുളള സൗഹൃദത്തിന്റെ തണലിലാണ് പത്മകുമാര്‍ എംഡിയായി തുടര്‍ന്നത്. എന്നാല്‍ ജേക്കബ് തോമസിന്റെ പുതിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ അസ്വസ്ഥമാണ്,
മലബാര്‍ സിമന്റെ്‌സെന്ന വെള്ളാന വിഷയത്തില്‍ ഇടത് വലത് സൗഹൃദം പരസ്യമായ രഹസ്യമാണ്, ജേക്കബ് തോമസ് മുഖ്യമന്ത്രിയുമായി ആലോചിക്കാതെയാണ് പലതും നടപ്പിലാക്കുന്നതെന്ന കാര്യത്തില്‍ നേരത്തെ മുതല്‍ മുഖ്യമന്ത്രിക്ക് അമര്‍ഷമുണ്ട്. സിപിഎം സംസ്ഥാന നേതൃത്വവും ഉദ്യോഗസ്ഥരെ കയറൂരി വിടുന്നതിന് എതിരാണ്.
എംഡി പത്മകുമാറിനെ ജയിലിലടച്ച നടപടി സിപിഎമ്മിന് ഒട്ടും ദഹിച്ചിട്ടില്ല, അന്വേഷണം തുടര്‍ന്നാല്‍ മുന്‍ ഇടത് മന്ത്രിയിലേക്ക് അന്വേഷണം നീളുമോ എന്ന് സംശയമുണ്ട്. ചാക്ക് രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന മദ്യരാജാവ് രാധാകൃഷ്ണനാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ സിമന്റ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. വിപണിയിലെ മത്സരം നേരിടാനാണ് ഡീലര്‍മാര്‍ക്ക് ഇളവു നല്‍കാന്‍ തീരുമാനിച്ചതെന്ന് പത്മകുമാര്‍ തന്റെ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ഇത്തരം നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എംഡിയാണെന്നും കമ്പനിയുടെ ബോര്‍ഡാണെന്നും പത്മകുമാര്‍ ചൂണ്ടി കാട്ടിയിരുന്നു. ബോര്‍ഡില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ പ്രതിനിധികള്‍ക്കാണ്. ആരെന്താല്ലാം ചെയ്താലും അഴിമതിയുടെ മദയാനയെപ്പോലെ നില്‍ക്കുന്നമലബാര്‍ സിമെന്റ്‌സിനെ ജേക്കബ് തോമസ് തളക്കുമോ എന്ന് കാത്തിരുന്ന് കാണാം..
https://www.facebook.com/Malayalivartha