ശബരിമലയില്‍ വിമാനത്താവളം വേണ്ടെന്ന് സുരേഷ്‌ഗോപി, അയ്യപ്പന്മാര്‍ എത്തുന്നത് കല്ലും മുള്ളും ചവിട്ടി യാദനകള്‍ സഹിച്ച് മലകയറാന്‍

ശബരിമലയില്‍ പോകേണ്ടത് യാദനകള്‍ സഹിച്ചാണ്. അത് തന്നെയാണ് ഭക്തര്‍ക്ക് ഇഷ്ടവും. ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് എന്തിനാണ് വിമാനത്താവളമെന്ന് സുരേഷഗോപി എം.പി. പ്രവാസികള്‍ക്കു വേണ്ടിയാണെങ്കില്‍ പത്തനംതിട്ടയിലോ ഇടുക്കിയിലോ ആണ് വിമാനത്താവളം നിര്‍മിക്കേണ്ടതെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.
അയ്യപ്പന്മാര്‍ക്ക് ആകാശ പരവതാനി വിരിയ്‌ക്കേണ്ടെന്നും കല്ലും മുള്ളും ചവിട്ടി മലകയറാനാണ് ഭക്തര്‍ ശബരിമലയില്‍ എത്തുന്നതെന്നും എം.പി പറഞ്ഞു. അതേസമയം, സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ശബരിമലയോട് ചേര്‍ന്ന് വിമാനത്താവളത്തിനായി ഭൂമി കണ്ടെത്തി നല്‍കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha