തിരുവോണനാളിലേയ്ക്കുള്ള ഒരുക്കത്തിനായി നാടും നഗരവും ഉത്രാടപ്പാച്ചിലില്‍

ഇന്ന് ഉത്രാടം. തിരുവോണനാളിലേക്കുള്ള ഒരുക്കത്തിന്റെ തിരക്കിലാണ് നാടും നഗരവും. വിപണികള്‍ ഓണത്തിരക്കിന്റെ പൂര്‍ണതയിലെത്തി. ഓണത്തോടനുബന്ധിച്ച വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
ഓണം മേളകളിലും പൊതുവിപണിയിലുമെല്ലാം തിരക്കേറി. വസ്ത്ര, ആഭരണ വില്പനശാലകളിലും ഗൃഹോപകരണ വില്പനകേന്ദ്രങ്ങളിലുമെല്ലാം തിരക്കുണ്ട്. ഓണസദ്യയ്ക്കുള്ള ഒരുക്കത്തിനായി വിഭവങ്ങള്‍ തേടിയിറങ്ങിയവരായിരുന്നു ഏറെയും. ഇവരുടെ തിരക്ക് സപ്ലൈകോ, സഹകരണം, കുടുംബശ്രീ ഓണച്ചന്തകളില്‍ അനുഭവപ്പെട്ടു
. സപ്ലൈകോ വിപണികളില്‍ സബ്‌സിഡി ഉത്പന്നങ്ങള്‍ തേടി പലരും രാവിലെ മുതല്‍ ക്യ്ൂ നില്‍ക്കുകയായിരുന്നു. ഏത്തക്കായയും ഉപ്പേരിയുമെല്ലാം തേടി കുടുംബശ്രീ ഓണച്ചന്തകളിലും സഹകരണ മാര്‍ക്കറ്റുകളിലുമെത്തിയവരുണ്ട്. പൊതു വിപണിയിലെ വില നിയന്ത്രിക്കാന്‍ പര്യാപ്തമായി സഹകരണ ഓണച്ചന്തകളും കുടുംബശ്രീ വില്പന കേന്ദ്രങ്ങളും തുറന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി. പച്ചക്കി, ഏത്തക്കായ എന്നിവയുടെ വില്പനയാണ് പ്രധാനമായും ഓണം ചന്തകളില്‍ നടന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്കായി സപ്ലൈകോ ഓണം ചന്തകളില്‍ തിരക്കുണ്ടായി. പൊതുവിപണിയിലെ വില പിടിച്ചുനിര്‍ത്താന്‍ ഓണച്ചന്തകള്‍ ഒരുപരിധിവരെ സഹായകരമായി.
എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റാന്‍ അവ പര്യാപ്തമല്ല. കുത്തരി കിലോഗ്രാമിന് 33 രൂപ നിരക്കില്‍ ത്രിവേണി സ്‌റ്റോറുകളില്‍ കഴിഞ്ഞ ദിവസം മുതല്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. പൊതുവിപണിയില്‍ 35 രൂപ മുകളിലാണ് വില. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഒരു കിലോഗ്രാം അരിക്ക് പരമാവധി 35 രൂപവരെയായിരുന്നു.സബ്‌സിഡി അരി സപ്ലൈകോ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് എത്തിയിട്ടില്ലെന്നും ആക്ഷേമുണ്ട്. വെളിച്ചെണ്ണ, പഞ്ചസാര, മുകള്, മല്ലി തുടങ്ങിയവയ്ക്കും സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളില്‍ ക്ഷാമമുണ്ട്. വെളിച്ചെണ്ണ കിലോഗ്രാമിന് 140 മുതല്‍ 160 രൂപവരെയാണ് വില. സപ്ലൈകോ വില്പശാലകളില്‍ 90 - 100 രൂപ നിരക്കില്‍ വെളിച്ചെണ്ണ വില്പന നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്‌റ്റോക്കില്ല. വന്‍പയര്‍, ഉഴുന്ന്, മുളക്, മല്ലി എന്നിവയക്കും വന്‍വിലയാണ്. പപ്പടത്തിന്റെ വിലയിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പച്ചക്കറിവിലയും കുതിച്ചുയരുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി വരവ് കുറഞ്ഞെന്ന പ്രചാരണം നടത്തിയാണ് വില വര്‍ഝിപ്പിക്കുന്നത്.
പൊതുവപണികളില്‍ ഇടപെട്ട് വില വര്‍ധന തടയുന്നതിനും വില ഏകീകരണം നടപ്പാക്കുന്നതിനും ഗണനിലവാരംഉറപ്പ് വരത്തുന്നതിനുംജില്ലാ ഭരണകൂടവും സര്‍ക്കാര്‍ ഏജന്‍സികളും തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ് പച്ചക്കറി വിപണന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ജില്ലയില്‍ സജീവമായിരുന്നില്ല.
ഓണച്ചന്തകള്‍ ഇന്നു കൂടി തുടരും. ഓണത്തിന്റെ തിരക്കില്‍ ഇന്നലെ വിവിധ പരിപാടികളും ടൗണുകളില്‍ അരങ്ങേറി. മഹാബലി യാത്രയും കടുവാകളിയുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചു. ഓണത്തിനുള്ള അലങ്കാരങ്ങളും പ്രത്യേക വില്പനകേന്ദ്രങ്ങളും ഒരുക്കി വിപണിയും സജീവമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























