മാനവും പണവും കവരാന്‍ മിടുമിടുക്കന്‍.... ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയുന്നവരെ വശീകരിച്ച് ചൂഷണം; ഒപ്പം താമസിപ്പിച്ച് ആറു സ്ത്രീകളെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍

ആദ്യം മാന്യതകാണിച്ച് വിശ്വാസം ആര്‍ജ്ജിക്കും. പിന്നീട് തനി സ്വഭാവം കാണിക്കും അതും തന്ത്രപരമായിത്തന്നെ.ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീകളെ വശീകരിച്ച് ഒപ്പം താമസിപ്പിച്ചു ചൂഷണം ചെയ്തുവന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കരുണാപുരം ചേറ്റുകുഴി ആശാരിപറമ്പില്‍ ഷിബു(38)വിനെയാണു കട്ടപ്പന സി.ഐയുടെ നേതൃത്വത്തില്‍ വണ്ടന്‍മേട് പോലീസ് പിടികൂടിയത്.
ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയുന്നവരും കുടുംബപ്രശ്‌നങ്ങളുള്ളവരുമായ സ്ത്രീകളെ വലയിലാക്കി ഒപ്പം താമസിപ്പിക്കുകയാണ് ഇയാളുടെ രീതി. പിന്നീട് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ പീഡനത്തിനു കേസു കൊടുപ്പിക്കുകയും നഷ്ട പരിഹാരമായി കിട്ടുന്ന സ്വത്തുക്കള്‍ കൈക്കലാക്കുകയും ചെയ്യും. കുറച്ചുനാള്‍ ഒപ്പം താമസിച്ച ശേഷം സ്ഥലം വിടും. ഇത്തരത്തില്‍ ആറു സ്ത്രീകളെ ഇയാള്‍ ചൂഷണം ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അന്യ സ്ത്രീകളുമായുള്ള ബന്ധത്തെത്തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷിബുവിന്റെ ഭാര്യ ഉപേക്ഷിച്ചുപോയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. വിവാഹം കഴിച്ച കാര്യം മറച്ചുവച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിച്ചിരുന്നത്. ഏറ്റവുമൊടുവില്‍ ചേറ്റുകുഴി സ്വദേശിനിയായ സ്ത്രീക്കൊപ്പം അടൂരിലായിരുന്നു താമസിച്ചിരുന്നത്.
ഞായറാഴ്ച െവെകിട്ട് ചേറ്റുകുഴിയിലുള്ള മറ്റൊരു സ്ത്രീയുടെ വീട്ടില്‍ ഷിബു എത്തിയിട്ടുണ്ടെന്നു വിവരം ലഭിച്ചതോടെ പോലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കമ്പംമെട്ട് സ്വദേശിനിയായ സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. നിലവില്‍ ഇയാള്‍ക്കൊപ്പം താമസിക്കുന്ന വീട്ടമ്മയുടെ ഭര്‍ത്താവും പരാതി നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha

























