തുണിക്കടയിലെ സെയില്‍സ് ഗേളിനെ കടയുടമ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത് 5 വര്‍ഷം

തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിയെ കടയുടമ വിവാഹ വാഗ്ദാനം നല്‍കി 5 വര്‍ഷം ലൈംഗികമായി ചൂഷണത്തിന് ഇരയാക്കിയതായി പരാതി ലഭിച്ചു.
കാസര്‍ഗോഡുള്ളൊരു പ്രമുഖ പര്‍ദ കടയിലെ സെയില്‍സ് ഗേളാണ് പോലീസില്‍ ഇതിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 26 വയസ്സാണ് പരാതിക്കാരിക്ക്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് അന്വേഷണം തുടങ്ങിയതോടെ കടയുടമ കടയും പൂട്ടി മുങ്ങി. 2011 ഡിസംബര്‍ 12 മുതല്‍ 2016 ജൂലൈ 2016 നാല് വരെ പര്‍ദ കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വച്ച് ലൈംഗികമായി നിരന്തരം പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.
https://www.facebook.com/Malayalivartha

























