മരുന്നു കഴിച്ച് ഡോക്ടര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രോഗിയുടെ ഭര്‍ത്താവിനെതിരെ കേസെടുക്കും

താന്‍ കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത തെളിയിക്കാന്‍ ബന്ധുക്കളുടെ മുന്നില്‍ വെച്ച് അതേ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിഞ്ഞ ആയുര്‍വേദ ഡോക്ടര്‍ ഡോ. പി.എ ബൈജു മരിച്ച സംഭവത്തില്‍ ബൈസണ്‍വാലി സ്വദേശി രാജപ്പനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കും. റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. നിലവില്‍ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
ഒമ്പത് വര്‍ഷമായി ഡോക്ടര്‍ അബോധാവസ്ഥയിലായിരുന്നു. സൈബന്‍വാലിയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജോലിയിലായിരിക്കെ 2007 ജനുവരി 24നാണ് സംഭവങ്ങളുടെ തുടക്കം. തന്റെ രോഗിയായ സൈബന്‍ വാലി സ്വദേശി ശാന്തക്ക് കുറിച്ചുനല്‍കിയ മരുന്നാണ് ഇദ്ദേഹത്തിന് ദുരന്തമായത്. മരുന്നു കഴിച്ച ശാന്ത അവശയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മരുന്നുമായി ആശുപത്രിയിലെത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഡോ. ബൈജു മരുന്ന് സ്വയം കഴിച്ചത്. ഉടന്‍ അബോധാവസ്ഥയിലായ ഡോക്ടറെ നിരവധി ചികിത്സകള്‍ക്ക് വിധേയനാക്കിയെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. ഇതിനിടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശാന്തയുടെ ഭര്‍ത്താവ് അറസ്റ്റിലാവുകയും ഡോക്ടര്‍ കഴിച്ച മരുന്നില്‍ കീടനാശിനിയില്‍ കാണുന്ന ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യം കണ്ടത്തെുകയും ചെയ്തിരുന്നു.
മരുന്നില്‍ മറ്റാരോ കീടനാശിനി കലര്‍ത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ശാന്തയുടെ ഭര്‍ത്താവായ ബൈജുവിനെ നിരവധിതവണ ചോദ്യം ചെയ്‌തെങ്കിലും കേസിന് തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha

























