രാജീവ് വധക്കേസിലെ പ്രതിയായ പേരറിവാളനു നേരെ ജയിലില്‍ ആക്രമണം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഏഴു പ്രതികളിലൊരാളായ പേരറിവാളനു നേരെ ജയിലില്‍ ആക്രമണം. രാജേഷ് എന്ന സഹപ്രതിയാണ് അതിസുരക്ഷയുള്ള വെല്ലൂര്‍ ജയിലില്‍ പേരറിവാളനെ ആക്രമിച്ചത്. പരിക്കേറ്റ പേരറിവാളനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന്റെ കാരണം എന്താണെന്നോ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ പുറത്തു വിടാന്‍ പൊലീസ് തയ്യാറായില്ല.
എന്നാല്‍, കൊലക്കേസില്‍ 13 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്ന രാജേഷും പേരറിവാളനും തമ്മിലുള്ള പ്രശ്‌നമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. പേരറിവാളിന് ഗുരുതരമായ പരിക്കില്ലെന്നും തലയില്‍ തുന്നലുകള്‍ മാത്രമെ ഉള്ളൂവെന്നും പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജയിലിലെ ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ജയില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി.
കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പേരറിവാളന്റെ ദയാഹര്‍ജിയില്‍ തീരുമാനം അകാരണമായി വൈകിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമായി 2014 ഫെബ്രുവരിയില്‍ കുറച്ചിരുന്നു. പേരറിവാളനെ കൂടാതെ ശാന്തന്‍, മുരുകന്‍ എന്നിവരുടേയും ശിക്ഷ കുറച്ചു.
https://www.facebook.com/Malayalivartha