കിഴക്കേക്കോട്ടയെ രക്ഷിക്കാന്‍ കെ. എസ്.ആര്‍.ടി.യുടെ ഒരു കൈസഹായം ; ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പഴവങ്ങാടി ബസ് സ്റ്റോപ്പ് നമ്പറുകളില്‍ മാറ്റം

ഗതാഗത ക്കുരുക്കില്‍ വലയുന്ന കിഴക്കേക്കോട്ടയെ രക്ഷിക്കാന്‍ കെ. എസ്.ആര്‍.ടി.യുടെ ഒരു കൈ സഹായവും. പഴവങ്ങാടി ഭാഗത്തെപുതിയ കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസുകള്‍ നിറുത്തുന്നതിന് സ്‌റ്റോപ്പ് നമ്പറുകളില്‍ മാറ്റം വരുത്തിയാണ് പുതിയ പരിഷ്‌കാരം. യാത്രക്കാര്‍ കൂടുതലുള്ള റൂട്ടുകളടക്കം ക്രമമായി പരിഗണിച്ചാണ് ചെറിയ മാറ്റം വരുത്തിയത്.
ഇതിന്റെ ഭാഗമായി ഒന്നാം നമ്പര്‍ സ്‌റ്റോപ്പില്‍ വെട്ടുകാട്, വേളി, പുത്തന്‍തോപ്പ്, ഒരുവാതില്‍കോട്ട, ബൈപ്പാസ്് വഴി കടന്നു പോകുന്ന ബസുകളാണ് നിറുത്തുക. രണ്ടാം നമ്പറില്‍ ജനറല്‍ആശുപത്രി,കണ്ണമ്മൂല, മെഡിക്കല്‍ കോളേജ് വഴി പോകുന്ന ബസുകളും മൂന്നില്‍ പട്ടം മെഡിക്കല്‍ കോളേജ്, ശ്രീകാര്യം, കേശവദാസപുരം വഴി പോകുന്ന ബസുകളും നാലില്‍ നാലാഞ്ചിറ, കേശവദാസപുരം, മണ്ണന്തല, വട്ടപ്പാറ വഴി പോകുന്ന ബസുകളും അഞ്ചാം നമ്പറില്‍ പേരൂര്‍ക്കട, നെടുമങ്ങാട്, മുല്ലശേരി, വേങ്കോട്, മണ്ണന്തല, കുടപ്പനക്കുന്ന്, സിവില്‍ സ്‌റ്റേ
ഷന്‍,കല്ലയം,വട്ടപ്പാറ വഴിയുള്ള ബസുകളും ആറാം നമ്പര്‍ സ്‌റ്റോപ്പില്‍ വട്ടിയൂര്‍ക്കാവ് വഴി പോകുന്ന ബസുകളുമായിരിക്കും നിറുത്തുക.
ഇന്നലെ മുതല്‍പുതിയ രീതി പ്രാബല്യത്തില്‍വന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കാത്തിരിപ്പ് കേന്ദ്രത്തിലെ സ്‌റ്റോപ്പുകളില്‍ കമരഹിതമായി നിറുത്തുന്നതു കാരണം ഗതാഗതക്കുരുക്കും അപകടസാദ്ധ്യതയും വര്‍ദ്ധിക്കുന്നുവെന്ന ട്രാഫിക് പൊലീസിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ബസുകളുടെ സ്ഥാനം പുനര്‍നിര്‍ണയിച്ചത്.
https://www.facebook.com/Malayalivartha

























