സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം 12 ആക്കി ഉയര്‍ത്തി

സബ്‌സിഡി നിരക്കിലുള്ള പാചവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് 12 ആക്കി ഉയര്‍ത്തി.
കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് പന്ത്രണ്ടാക്കി ഉയര്‍ത്തിയത്.
എല.പി.ജി സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം തത്‌ക്കാലം കേന്ദ്രം മരവിപ്പിച്ചു. നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനം. ആധാര്‍ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിതല സമിതിയെ രൂപീകരിക്കാനും തീരുമാനിച്ചു.
സബ്‌സിഡി സിലിണ്ടറുകള്‍ക്കുള്ള സബ്‌സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്ന രീതിയാണ് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചത്. ഇതോടെ സബ്‌സിഡി തുക എണ്ണകമ്പനികള്‍ക്ക് നേരിട്ട് ലഭിക്കും.
പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന് എഐസിസി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സിലിണ്ടറുകളുടെ എണ്ണം ഉയര്‍ത്തുമെന്ന് വീരപ്പമൊയ്‌ലിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഈ ശുപാര്‍ശയ്‌ക്ക് കേന്ദ്രമന്ത്രി സഭയോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ അധിക സബ്‌സിഡി സിലിണ്ടറുകള്‍ ലഭിച്ചു തുടങ്ങും.
https://www.facebook.com/Malayalivartha