തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന പള്ളി കുത്തിത്തുറന്ന കത്തോലിക്ക ബാബയേയും 5 മെത്രാപ്പോലീത്തമാരേയും അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു

നാലു പതിറ്റാണ്ടോളമായി പൂട്ടികിടന്ന ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പൂട്ടു പൊളിച്ച് അമ്പതോളം യാക്കോബായ വിശ്വാസികള്‍ കുര്‍ബാന അര്‍പ്പിച്ചതിനു നേതൃത്വം വഹിച്ച ശ്രേഷ്‌ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പോലീസ് അറസ്റ്റു ചെയ്‌തു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തൃക്കുന്നത്ത് സെമിനാരിയില്‍ സഭാതര്‍ക്കത്തെതുടര്‍ന്ന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനാണ് പോലീസ് നടപടി. ബാവയോടൊപ്പം അഞ്ച് മെത്രാപ്പൊലീത്തമാരെയും പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
തൃക്കുന്നത്ത് പള്ളി പൂട്ടി മുദ്ര വയ്‌ക്കുകയും മുഴുവന്‍ വിശ്വാസികളെയും പള്ളിയില്‍ നിന്ന് മാറ്റുകയും ചെയ്‌തു. ബാവയ്‌ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റി. പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
തൃക്കുന്നത്ത് സെമിനാരിയും പള്ളിയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത സംബന്ധിച്ചുള്ള സഭാതര്‍ക്കത്തെതുടര്‍ന്ന് കഴിഞ്ഞ 32 വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഓര്‍ത്തോഡക്‌സ് വിഭാഗം തങ്ങളുടേതാണെന്നും യാക്കോബായ വിഭാഗം അവരുടേതാണെന്നും അവകാശവാദമുന്നയിക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരിക്കടുത്തുള്ള പള്ളി ജനുവരി 22 നായിരുന്നു ആരാധനക്ക് വേണ്ടി തുറന്നു കൊടുത്തത്. ശനി.ഞായര്‍ ദിവസങ്ങളില്‍ താത്‌ക്കാലികമായി പളളി തുറക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് തുറന്നുകൊടുത്തത്.
ഒിശ്വാസികളുടെ പത്തു പേര്‍ അടങ്ങുന്ന സംഘത്തെയാണ് ഒരു സമയം പ്രവേശിക്കാന്‍ അനുവദിച്ചത്. മെറ്റല്‍ഡിറ്റക്‌ടര്‍ വഴിയായിരുന്നു പ്രവേശനം. അവസാന 10 മിനിറ്റിലാണ് ഓരോ വിഭാഗത്തിന്റെയും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും പ്രവേശനം അനുവദിച്ചത്. ശ്രേഷ്‌ഠ കത്തോലിക്ക ബാവയെ ദേഹ പരിശോധന നടത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്നു. പിന്നീട് ഇന്നു പുലര്‍ച്ചെ പള്ളിയിലെത്തി വിലക്ക് ലംഘിച്ച് പ്രാര്‍ത്ഥന നടത്തുകയായിരുന്നു.
സംഘര്‍ഷസാധ്യതയുള്ളതിനാല്‍ പ്രദേശത്ത് പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃക്കുന്നത്ത് സെമിനാരിയും പളളിയും അനുബന്ധസ്ഥാപനങ്ങളും യാക്കോബായ സുറിയാനി സഭയ്‌ക്കു മാത്രം അവകാശപ്പെട്ടതാണെന്ന് ബാവ ഈയിടെ പറഞ്ഞിരുന്നു. സെമിനാരി സ്ഥാപിച്ച പൗലോസ് മോര്‍ അത്തനാസിയോസ് മെത്രാപ്പൊലീത്ത വടക്കന്‍ പറവൂര്‍ സബ്ബ് രജിസ്‌ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന വില്‍പ്പത്രത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1975 ല്‍ പാത്രിയര്‍ക്കീസ് ബാവ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ സഭയില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ സാമാന്യ മര്യാദയനുസരിച്ച് തൃക്കുന്നത്ത് സെമിനാരി യാക്കോബായ സഭയ്‌ക്ക് തിരിച്ചു നല്‍കേണ്ടതായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha