കൂടുതല്‍ പേര്‍ സി.പി.എം വിടുന്നു

തിരുവനന്തപുരം ജില്ലയില്‍ സി.പി.എം വിടുന്നവരെ സ്വീകരിക്കാന്‍ സന്നദ്ധമായി ബി.ജെ.പി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. ഈ മാസം 9ന് നരേന്ദ്രമോദിയെ തലസ്ഥാനത്ത് എത്തിച്ചാണ് കൂടുതല്‍ സി.പി.എം പ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ ബി.ജെ.പി തന്ത്രം മെനയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ തിരുവനന്തപുരം സീറ്റില്‍ വീണ്ടും മത്സര സന്നദ്ധത അറിയിച്ചതോടെ പരമാവധി വോട്ടുകള്‍ നേടാനുള്ള തയാറെടുപ്പിലാണ് ബി.ജെ.പി.
സി.പി.എമ്മിലെ അസംതൃപ്തരെ അടര്‍ത്തിയെടുക്കാനും കണ്ണൂരില്‍ വാസുമാസ്റ്ററും കൂട്ടരും പാര്‍ട്ടിവിട്ട ക്ഷീണം തീര്‍ക്കാനുമാണ് ബി.ജെ.പി തയാറെടുക്കുന്നത്. കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളടക്കം മുന്നൂറോളം പേരാണ് തിരുവനന്തപുരത്ത് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്. 15 വര്‍ഷത്തിലേറെയായി സി.പി.എം വെള്ളനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ എസ്. കൃഷ്ണകുമാര്‍, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗിരിജാകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് മുന്നൂറോളം പേര്‍ ബി.ജെ.പിയിലെത്തുന്നത്.
തെരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്നതിലുപരി സി.പി.എം വിട്ടുവരുന്നവര്‍ക്ക് ആവേശം പകരുകയാണ് മോദിയെ എത്തിക്കുന്നതിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബി.ജെ.പി ഈ മാസം 9ന് ശംഖുംമുഖത്ത് സംഘടിപ്പിക്കുന്ന സമ്മേളനം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഒന്നരലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനായിരത്തോളം സി.പി.എം പ്രവര്‍ത്തകരാണ് വരുംദിവസങ്ങളില്‍ ബി.ജെ.പിയില്‍ ചേരാന്‍ തയാറായി നില്‍ക്കുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് പറഞ്ഞു.
അതേസമയം ആര്‍ക്കും വേണ്ടാത്തവര്‍ക്ക് ചേക്കേറാന്‍ പറ്റിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും വെള്ളനാട് പ്രദേശത്തെ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരിച്ചടിച്ചു.
കൃഷ്ണകുമാറിനെ ഒരു വര്‍ഷത്തിന് മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ആര്‍ക്കും വേണ്ടാത്ത ആളായി കഴിഞ്ഞ മൂന്ന് മാസമായി അലഞ്ഞുതിരിഞ്ഞ് ഇപ്പോള്‍ എത്തേണ്ടിടത്ത് തന്നെ എത്തി. സി.പി.എമ്മിന് എതിരായ പര്‍വതീകരിച്ച ഇത്തരം വാര്‍ത്തകള്‍ അവജ്ഞയോടെ തള്ളിക്കളണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha