ഈ യാത്രയും പെരുവഴിയിലാകും... തിരുവനന്തപുരത്തെത്തുമ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേരള രക്ഷായാത്രയെ തകര്‍ക്കാന്‍ നീക്കം

അടുത്തകാലത്തായി സിപിഐഎം നേതൃത്വം നല്‍കിയ സമരങ്ങളെല്ലാം ഫലം കാണാതെ നിര്‍ത്തേണ്ടി വന്നതിന്റെ കൂടി കണക്കു തീര്‍ക്കാനാണ് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ നേരിട്ട് കേരള രക്ഷാ മാര്‍ച്ചിനിറങ്ങിയത്. എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരാനായി കെകെ രമ സമരവുമായെത്തിയതോടെ പിണറായിയുടെ കേരള രക്ഷയാത്രയെക്കാളും പ്രാധാന്യം രമയുടെ സമരത്തിനായി. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളുടെ ഇടയില്‍ ഇറങ്ങിച്ചെല്ലാന്‍ കിട്ടിയ പിണറായിരുടെ അവസരം യുഡിഎഫുകാര്‍ പേടിയോടെയാണ് കണ്ടത്.
എന്നാല്‍ രമയുടെ സമരത്തിന് ജനകീയ പങ്കാളിത്തം കിട്ടിയതോടെ തിരുവഞ്ചൂര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ രമയുടെ അടുത്തേക്കോടി അനുഭാവം പ്രകടിപ്പിച്ചു. അങ്ങനെ പിണറായിയുടെ യാത്രയ്‌ക്ക് നിറം കെടുത്താന്‍ യുഡിഎഫ് നേതാക്കളും വേണ്ടുന്നതു ചെയ്‌തു.
സര്‍ക്കാരവട്ടെ, പിണറായിയുടെ കേരള രക്ഷായാത്ര തിരുവനന്തപുരത്തെത്തുമ്പോള്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് യാത്രയെ തകര്‍ക്കാനുള്ള ശ്രമവും ആരംഭിച്ചു. ടി.പി വധക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഇടച്ചേരി പോലീസ് സ്‌റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്‌തത്. പിന്നീടത് സിബിഐക്ക് കൈമാറും.
പുതിയ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവുമായി രമ സെക്രട്ടറിയേറ്റിനു മുമ്പില്‍ നടത്തുന്ന നിരാഹാരം രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണമായി യു.ഡി.എഫിലെ പ്രമുഖരും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ഇന്നലെ സമരപന്തലില്‍ എത്തിയിരുന്നു. അപ്പുക്കുട്ടന്‍ വള്ളിക്കുന്നാണ് സമരം ഉദ്‌ഘാടനം ചെയ്‌തത്. പാളയത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്‌പാര്‍ച്ചന അര്‍പ്പിച്ച ശേഷം അര്‍ .എം.പി പ്രവര്‍ത്തകരോടൊപ്പെ ജാഥയായാണ് രമ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ തയ്യാറാക്കിയ സമരപന്തലില്‍ എത്തിയത്.
വിചാരണ പൂര്‍ത്തിയായി ശിക്ഷ വിധിച്ച കേസില്‍ ഇനി സിബിഐ അന്വേഷണം സാധ്യമല്ലെന്നായിരുന്നു ഡിജിപിയുടെ നിയമോപദേശം. എന്നാല്‍ അതിന് മുമ്പ് നടന്ന ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം സാധ്യതയുണ്ടെന്നും സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha