ടി.പി വധം; അണികളെ ബോധ്യപ്പെടുത്താനുള്ള പിണറായിയുടെ ശ്രമം പാഴാകുന്നു

ടി.പി വധക്കേസ് തങ്ങള്‍ ചെയ്തതല്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള പിണറായിയുടെ ശ്രമം പാഴാകുന്നു. കേരള രക്ഷാ മാര്‍ച്ചിലാണ് പിണറായി ഇക്കാര്യങ്ങള്‍ പറയുന്നത്. കെ.കെ രമയ്‌ക്കെതിരെ ഇന്നലെ പിണറായി നടത്തിയ രൂക്ഷവിമര്‍ശനങ്ങള്‍ക്കെതിരെ സി.പി.ഐ അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ എതിര്‍ക്കും. സ്ത്രീകളുടെ ഇടയില്‍ മുന്നണിക്കെതിരെ വ്യാപക എതിര്‍പ്പുണ്ടാക്കുന്നതാണ് പിണറായിയുടെ വിമര്‍ശനമെന്നാണ് സി.പി.ഐ വിലയിരുത്തുന്നത്.
അതേസമയം പ്രതികളെ കാണാന്‍ കോടിയേരി ഉള്‍പ്പെടെ ജയിലില്‍ പോയതിനെ പ്രദേശിക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ചത്തെ ദേശാഭിമാനിയില്‍ രഘുവും ആര്‍.എസ് ബാബുവും ആര്‍.എം.പിക്കും രമയ്ക്കും എതിരെ എഴുതിയ വാര്‍ത്തകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പ്രാദേശിയ നേതാക്കള്‍ പറയുന്നു. കേരള രക്ഷാമാര്‍ച്ചില്‍ പലയിടത്തും ജനപങ്കാളിത്തം കുറവാണ്. ഇത് പാര്‍ട്ടിയില്‍ വലിയ ആശങ്ക പടര്‍ത്തുന്നുണ്ട്. രമയ്ക്ക് വി.എസ് പിന്തുണ പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തുമോ എന്ന് പിണറായിക്ക് അടക്കം ഭയം ഉണ്ടായിരുന്നു. അതിനാല്‍ സീതാറാം യെച്ചൂരി അടക്കമുള്ളവരെ കൊണ്ട് വി.എസിനെ വിളിപ്പിച്ച് താക്കീത് നല്‍കുകയാണ് ചെയ്തത്.
ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ഗൂഡാലോചന സി.ബി.ഐ അന്വേഷിക്കുന്നത് താമസിക്കാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കും. അതോടെ പിണറായിയുടെ മാര്‍ച്ച് കൂടുതല്‍ പരുങ്ങലിലാവുമെന്ന് നേതൃത്വത്തിനറിയാം. അത് മുന്നില്‍ കണ്ടാണ് യു.ഡി.എഫും ആര്‍.എം.പിയും തമ്മില്‍ ധാരണയാണെന്ന് പിണറായി അണികളെ ബോധ്യപ്പെടുത്തിയത്. എന്നാല്‍ യു.ഡി.എഫുമായി ധാരണയില്ലെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ലെന്നും രമ പ്രഖ്യാപിച്ചതോടെ എല്ലാം പാളി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha