ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും നാലാമത്തെ ജഡ്‌ജിയും പിന്മാറി, സ്വാധീനമുള്ള അഭിഭാഷകന്റെ ജൂനിയറായിരുന്നു

പിണറായിയുടെ കേസാണോ എങ്കില്‍ ഞാനില്ല എന്നയവസ്ഥയാണ് കേരളത്തില്‍ . ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ 7 പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് നാലാമത്തെ ജഡ്ജിയാണ് ഇപ്പോള്‍ പിന്മാറുന്നത്. ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണനാണ് പിന്മാറിയത്. സര്‍ക്കാരില്‍ സ്വാധീനമുള്ള അഭിഭാഷകന്റെ ജൂനിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന കാരണം പറഞ്ഞാണ് പിന്മാറ്റം.
പിണറായി വിജയന്‍ ഉള്‍പ്പടെ ഏഴ് പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പിന്മാറ്റം. കെ ഹരിലാല്‍, തോമസ് പി ജോസഫ്, ജോസഫ് ഫ്രാന്‍സിസ് എന്നിവരാണ് നേരത്തെ പിന്മാറിയ ജഡ്ജിമാര്‍. എന്നാല്‍ ഈ ജഡ്ജിമാര്‍ പിന്മാറാനുള്ള സാഹചര്യം വ്യക്തമാക്കിയിട്ടില്ല.
കേസിന്റെ വസ്തുതകള്‍ വ്യക്തമായി പരിശോധിക്കാതെയാണ് പ്രതികളെ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയതെന്ന് കാണിച്ചായിരുന്നു സിബിഐയുടെ ഹര്‍ജി. മലബാര്‍ കാന്‍സര്‍ സെന്ററിനുള്ള സാമ്പത്തിക സഹായം വാങ്ങിയെടുക്കുന്നതിലും ബോധപൂര്‍വമായ വീഴ്ച ഉണ്ടായെന്നും റിവിഷന്‍ ഹര്‍ജിയില്‍ പറയുന്നു. സിബിഐ കോടതിയുടെ വിധിക്കെതിരെ ക്രൈം നന്ദകുമാറും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ജഡ്‌ജിമാര്‍ ഇങ്ങനെ ഒഴിഞ്ഞു മാറുന്നതിനെ എതിര്‍ത്ത് ജസ്റ്റിസ് കൃഷ്‌ണയ്യരെ പോലുള്ള നിയമ വിദഗ്‌ദ്ധര്‍ രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha