ലാവ്‌ലിന്‍ കേസ് പരിഗണിക്കാന്‍ ജസ്റ്റിസ് കെ രാമകൃഷ്‌ണന്‍

ലാവ്‌ലിന്‍ അമതിക്കേസില്‍ ഹര്‍ജി പരിഗണിക്കാന്‍ പുതിയ ജഡ്‌ജി. ജസ്റ്റ്‌സ് കെ രാമകൃഷ്‌ണനാണ് കേസ് പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയും കെ രാമകൃഷ്‌ണന്‍ തന്നെ പരിഗണിക്കും.
എസ്.എന്‍.എസി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള സിബിഐയുടെ റിവ്യൂഹര്‍ജി പരിഗണിക്കാന്‍ ചുമതലയേറ്റ അഞ്ചാമത്തെ ജഡ്‌ജിയാണ് രാമകൃഷ്‌ണന്‍. മറ്റു നാലു പേരും കേസ് പരിഗണിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. കേസ് ഇന്നു പരിഗണിക്കേണ്ടിയിരുന്ന എന്‍ കെ ബാലകൃഷ്‌ണല്‍ പിന്മാറിയ സാഹചര്യത്തിലാണ് പുതിയ ജഡ്‌ജിയെ ചീഫ് ജസ്റ്റിസ് ചുമതല ഏല്‍പിച്ചത്.
https://www.facebook.com/Malayalivartha