പിണറായിക്ക് റ്റി.പി. കര്‍ട്ടനിടുമോ? ഉടനറിയാം!

റ്റി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്‌ത ഗൂഢാലോചന കേസില്‍ സി.പി.എമ്മിലെ ഉന്നതര്‍ കുടുങ്ങാന്‍ സാധ്യത. പിണറായി വിജയന്‍ ഉള്‍പ്പെടെയുളള സി.പി.എം. നേതാക്കള്‍ക്ക് ചന്ദ്രശേഖരനെ വധിക്കാനുളള തീരുമാനം അറിയാമായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ഗൂഢാലോചനയെ കുറിച്ച് രമ നല്‍കിയ പരാതിയുടെ ഗൗരവം വര്‍ദ്ധിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇക്കാര്യത്തില്‍ തന്റെ കൈയിലുളള എല്ലാ തെളിവുകളും നല്‍കാന്‍ തയ്യാറാണെന്ന് വി.എസ് യു.ഡി.എഫ് നേതാക്കളെ അറിയിച്ചു. വി.എസിന്റെ വിശ്വസ്‌തന്‍ ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ടതായും വിവരമുണ്ട്.
തത്‌കാലം മുഖ്യമന്ത്രി പദമെന്ന മോഹം മാറ്റി വച്ച് റ്റി.പി.കേസില്‍ ഗോളടിക്കാനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നത്. ഇതിനുവേണ്ടി അദ്ദേഹം നിയമോപദേശങ്ങള്‍ വാങ്ങി. കേരള ഹൈകോടതിയില്‍ നിന്നും വിരമിച്ച ചില ജഡ്‌ജിമാര്‍ രമേശിന് ഉപദേശം നല്‍കിയതായി അറിയുന്നു. ചന്ദ്രശേഖരന്‍ വധക്കേസ് ചിലപ്പോള്‍ പിണറായി ഉള്‍പ്പെടെയുളള ചില പ്രമുഖ സി.പി.എം. നേതാക്കളുടെ രാഷ്‌ട്രീയ ജീവിതത്തില്‍ തന്നെ കളങ്കം ചാര്‍ത്തിയേക്കാം.
ഇടതുമുന്നണിയിലേക്ക് കൂടുമാറാന്‍ തീരുമാനിച്ച കെ.ആര്‍ ഗൗരിയമ്മ പോലും തന്റെ തീരുമാനം തത്‌കാലം മരവിപ്പിച്ചിരിക്കുകയാണ്. താറുമാറായ ഒരു സംവിധാനത്തില്‍ ചെന്ന് അകപ്പെടരുതെന്ന് ചില യു.ഡി.എഫ് നേതാക്കള്‍ ഗൗരിയമ്മയെ അറിയിച്ചിട്ടുണ്ട്. ആര്‍ ബാലകൃഷ്‌ണപിളളക്ക് നല്‍കിയതുപോലുളള ഒരു സുപ്രധാന പദവി ഗൗരിയമ്മക്ക് നല്‍കാനും യു.ഡി.എഫ് ആലോചിക്കുന്നു. പിന്നാക്കക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സന്‍ സ്ഥാനം നല്‍കുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നത്. ഏതായാലും ഇടതുപാളയം മോഹിച്ച് നടന്നവരൊക്കെ തത്‌കാലം നിശബ്‌ദരാവാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഇതിനിടയില്‍ റ്റി.പി. കേസില്‍ പാര്‍ട്ടി നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണെന്ന് പിണറായി കൊല്ലത്ത് പറഞ്ഞു. പത്രലേഖകരുടെ ചോദ്യത്തിന് മറുപടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിണറായിയുടെ മറുപടിയെ പത്രലേഖകന്‍ പരിഹാസപൂര്‍വമാണ് സ്വീകരിച്ചത്.
ചന്ദ്രശേഖരന്‍ വധക്കേസ് ജയരാജനും പിണറായിക്കും അറിയാമായിരുന്നുവെന്നാണ് കെ.കെ.രമ ആരോപിക്കുന്നത്. വധം നടത്തിയത് ക്വട്ടേഷന്‍ സംഘമാണെന്ന പിണറായിയുടെ ആദ്യപ്രസ്‌താവന ഇത് ശരിവയ്‌ക്കുന്നതായി രമ പറയുന്നു. ആരാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് അറിഞ്ഞാല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha