തന്റെ മുന്നില്‍ വരുന്ന എല്ലാ കേസുകളും ഒരുപോലെ, അവിടെ വ്യക്തി താത്പര്യങ്ങള്‍ പരിഗണിക്കില്ല... ലാവലിന്‍ ചൊവ്വാഴ്ച പരിഗണിക്കും

ലാവലിന്‍ കേസ് പഠിക്കാന്‍ സമയം ആവശ്യമുള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയെന്ന് ജസ്റ്റിസ് കെ. രാമകൃഷ്ണന്‍ . തന്റെ മുന്നില്‍ വരുന്ന എല്ലാ കേസുകളും ഒരുപോലെയാണ്, അവിടെ വ്യക്തിതാത്പര്യങ്ങള്‍ പരിഗണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്‍ പിന്‍മാറിയ സാഹചര്യത്തിലാണ് കേസ് ജസ്റ്റിസ് കെ രാമകൃഷ്ണന്റെ ബെഞ്ചിലേക്ക് മാറ്റിയത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് രാമകൃഷ്ണന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
അതിനിടെ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയ ജഡ്ജിമാര്‍ രാജിവെച്ച് പുറത്തു പോവണമെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. സത്യപ്രതിജ്ഞാ ലംഘനമാണ് ജഡ്ജിമാര്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ജസ്റ്റിസ് എന്‍.കെ ബാലകൃഷ്ണന്റെ പിന്മാറ്റം അസ്വാഭാവികമാണെന്നും കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha