ടി.പി വധക്കേസും നമോവിചാര്‍ പ്രവര്‍ത്തകരെ സ്വീകരിച്ചതും ഉണ്ടാക്കിയ പ്രതിരോധത്തില്‍ നിന്ന് രക്ഷപെടാന്‍ സി.പി.എം ഭരണം അട്ടിമറിക്കാന്‍ നീക്കം

ടി.പി വധക്കേസും നമോവിചാര്‍ പ്രവര്‍ത്തകരെ സ്വീകരിച്ചതും ഉണ്ടാക്കിയ പ്രതിരോധത്തില്‍ നിന്ന് രക്ഷപെടാന്‍ സി.പി.എം യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയതായി അറിയുന്നു. കെ.കെ രമയുടെ നിരാഹാരത്തിന് പൊതുസമൂഹം മുഴുവന്‍ പിന്തുണ നല്‍കിയതോടെ എങ്ങനെയും ഭരണം അട്ടിമറിച്ച് പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഭരണമാറ്റമേ മാര്‍ഗമുള്ളൂ. അതിനായി യു.ഡി.എഫിലെ ചില ഘടകക്ഷികളുമായി രഹസ്യ ചര്‍ച്ചകള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇത്.
സി.ബി.ഐ അന്വേഷണം ഉണ്ടായാല്‍ കണ്ണൂര്‍ ജില്ലയിലെ പ്രമുഖനേതാവടക്കം കുടുങ്ങുമെന്ന് സംസ്ഥാന നേതൃത്വത്തിന് നന്നായി അറിയാം. ടി.പിയുടെ കൊലയ്ക്ക് ശേഷം പാര്‍ട്ടിനേതാക്കള്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ സംസ്ഥാന ഭരണത്തിലെ ഉന്നതന്റെ പക്കലുണ്ട്. ഇതൊക്കെ സി.ബി.ഐയ്ക്ക് കൈമാറിയാല്‍ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാകും. അതിനുമുമ്പ് ഭരണം തിരിച്ച് പിടിച്ച്, സോളാര്‍ കേസിലെ അടക്കം കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് യു.ഡി.എഫിനെ തളയ്ക്കാനാണ് നീക്കം.
യു.ഡി.എഫിലെ ഉന്നതര്‍ക്കെതിരെയുള്ള കേസുകളുടെ തെളിവ് ശേഖരിച്ച്, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സി.ബി.ഐ അന്വേഷണം അട്ടിമറിക്കുകയാണ് ലക്ഷ്യം. അതേസമയം ചന്ദ്രശേഖരന്‍ വധത്തിന്റെ ഗൂഢാലോചന സി.ബി.ഐ ഏറ്റെടുക്കുമോ എന്നും സംശയമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha