ഭയമോ ഞങ്ങള്‍ക്കോ... സിബിഐ അന്വേഷണത്തെ ഭയക്കുന്നില്ല, വിഎസ് പാര്‍ട്ടിക്കൊപ്പം, പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . കേരള രക്ഷാ മാര്‍ച്ചിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായി സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. സിപിഎമ്മിനെതിരായ നീക്കം അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു. ടിപി കേസില്‍ സിപിഎമ്മിനെ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു.
കോടതി വിധിയില്‍ അതൃപ്‌തിയുണ്ടെങ്കില്‍ സാധാരണ പ്രോസിക്യൂഷന്‍ അപ്പീലിന് പോകുകയാണ് ചെയ്യുക. എന്നാല്‍ ഇവിടെ പാര്‍ട്ടിയെ കോടതി കുറ്റ വിമുക്തമാക്കിയപ്പോള്‍ അതിനോട് പൊരുത്തപ്പെടാന്‍ ചിലര്‍ക്കാകുന്നില്ല. സിബിഐ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് ആശങ്കയില്ല. ഒരു ഏജന്‍സിക്കും തങ്ങള്‍ക്കെതിരായി ഒന്നും കണ്ടെത്താനായില്ല. പക്ഷെ ഒരു നിയമ വ്യവസ്ഥിതിയെ ഇങ്ങനെ ദുരുപയോഗിക്കുകയാണ്. ഇതിനെ പാര്‍ട്ടി രാഷ്‌ട്രീയമായി നേരിടും.
ടിപി വധക്കേസില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് വിഎസിനുമുള്ളത്. ടിപി വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്നത്തെ ഡിജിപി തന്നെയാണ് പറഞ്ഞത്. പിന്നീട് പാര്‍ട്ടിയെ കുടുക്കാന്‍ തിരുവഞ്ചൂരടക്കമുള്ളവര്‍ ശ്രമിച്ചു. അങ്ങനെയാണ് പൂക്കടയില്‍ ഗൂഢാലോചന നടന്നെന്ന കഥ കെട്ടിച്ചമച്ച് നേതാക്കളെ അറസ്റ്റ് ചെയ്‌തത്. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരെ രാഷ്‌ട്രീയ ഗൂഢാലോചനയുടെ കരുക്കളാക്കി. സിപിഎമ്മിനെതിരായ നീക്കത്തിന് ഹാലേലുയ്യ പാടുകയാണോ മാധ്യമങ്ങള്‍ ചെയ്യേണ്ടതെന്നും പിണറായി ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha