ആര്യാടനെ തളയ്‌ക്കാന്‍ കുഞ്ഞാലിക്കുട്ടി... ആര്യാടന്റെ ഭാവം സാര്‍വാധിപതിയുടേത്, കോണ്‍ഗ്രസുകാരെ തങ്ങള്‍ക്കെതിരെ തിരിക്കുന്നു

ആര്യാടനെ തളയ്‌ക്കണമെന്ന് കോണ്‍ഗ്രസിനോട് മുസ്ലീം ലീഗ്. ആര്യാടന്റെ ഭാവം സാര്‍വാധിപതിയുടെതാണെന്നും ഇത്തരം ഭാവമുളളവര്‍ കോണ്‍ഗ്രസിന് ഭാരമാണെന്നും യു.ഡി.എഫ് യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി തുറന്നു പറഞ്ഞു. മലപ്പുറത്ത് ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നും അങ്ങനെ കരുതുകയാണെങ്കില്‍ മറ്റിടങ്ങളില്‍ കോണ്‍ഗ്രസുകാരെ തങ്ങള്‍ക്ക് തളയ്‌ക്കാനറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശ്‌ചെന്നിത്തലയും ഉള്‍പ്പെടെയുളള നേതാക്കള്‍ ലീഗിനെ ആശ്വസിപ്പിക്കുകയും ലീഗിന്റെ സ്ഥാനം കോണ്‍ഗ്രസിന്റെ ഹൃദയത്തിലാണെന്ന് പറയുകയും ചെയ്‌തു.
മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുളള തര്‍ക്കം ആര്യാടന്റെ നേതൃത്വത്തിലാണ് നടക്കുന്നതെന്നാണ് ആരോപണം. ആര്യാടന്‍ കോണ്‍ഗ്രസുകാരെ തങ്ങള്‍ക്കെതിരെ തിരിക്കുന്നു. തങ്ങള്‍ക്ക് കോണ്‍ഗ്രസ് ലീഗ് എന്ന വ്യത്യാസമില്ല. മലപ്പുറത്തെ കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ആര്യാടന്റെ കുത്തിതിരിപ്പ് കാരണം സമാധാനപ്രിയരായ കോണ്‍ഗ്രസുകാര്‍ പോലും ലീഗിനെതിരെ നിലപാടെടുക്കുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യു.ഡി.എഫ് യോഗങ്ങള്‍ വിളിച്ചുകൂട്ടണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശത്തോട് യു.ഡി.എഫ് അനുഭാവപൂര്‍വ്വമാണ് പ്രതികരിച്ചത്. അടിയന്തിരമായി യോഗങ്ങള്‍ വിളിച്ചുകൂട്ടാനും ലീഗുമായുളള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പി.കെ.കുഞ്ഞാലിക്കുട്ടിയെയും രമേശ് ചെന്നിത്തലയെയും യോഗം ചട്ടം കെട്ടി.
മലപ്പുറം സീറ്റില്‍ തങ്ങളെ തോല്‍പ്പിക്കാന്‍ ചില കോണ്‍ഗ്രസുകാര്‍ ശ്രമിക്കുകയാണെന്ന ആരോപണം ലീഗ് ഏറെ നാളായി ഉന്നയിച്ചുവരികയാണ്. എന്നാല്‍ ആര്യാടന്റെ പേര് തുറന്നു പറയുന്നത് ഇതാദ്യാമായാണ്.
മുന്നു സീറ്റ് ചോദിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നെങ്കിലും കോണ്‍ഗ്രസുകാരുടെ പ്രശ്‌നങ്ങള്‍ അവസാനിച്ചശേഷം മതി അത്തരം ചര്‍ച്ചകള്‍ നടത്തുന്നതെന്ന് ലീഗ് യോഗത്തില്‍ അറിയിച്ചു. എന്നാല്‍ മൂന്നു സീറ്റില്‍ നിന്നും പിന്മാറാന്‍ ലീഗ് തീരുമാനിച്ചിട്ടുമില്ല. മൂന്നുസീറ്റ് കിട്ടിയില്ലെങ്കില്‍ രാജ്യസഭക്ക് വേണ്ടി ഇടിക്കും. ഇതിനൊക്കെ മുമ്പ് ചിലരെ ഒതുക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha