ജയലളിതയുടെ ഭാവി പ്രവചിച്ച് 10 ലക്ഷം നേടിയ ഉണ്ണികൃഷ്‌ണ പണിക്കര്‍ക്ക് സ്വന്തം പ്രവചനത്തില്‍ തെറ്റി, 3 ലക്ഷം നികുതിയടയ്‌ക്കണം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭാവി പ്രവചിച്ച് പ്രിയങ്കരനായി മാറിയ ജ്യോതിഷ പണ്‌ഡിതന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണ പണിക്കര്‍ അതേ കേസില്‍ ആദായ നികുതി വകുപ്പിന്റെ വലയില്‍ .
ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് ഉണ്ണികൃഷ്‌ണ പണിക്കര്‍ 2001ല്‍ പ്രവചിച്ചിരുന്നു. പണിക്കര്‍ പ്രവചിച്ച പോലെ 2002ല്‍ ജയലളിത മുഖ്യമന്ത്രിയായി. ക്രിമിനല്‍ കേസില്‍ അകപ്പെട്ട ജയലളിത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെയും എംഎല്‍എ ആകാതെയുമാണ് മുഖ്യമന്ത്രിയായത്.
മുഖ്യമന്ത്രിയായതോടെ പണിക്കരോടുള്ള സ്‌നേഹവും ആരാധനയും ജയലളിതയ്‌ക്ക് കൂടി. ആ സന്തോഷത്തിലാണ് പണിക്കര്‍ക്ക് 10 ലക്ഷം രൂപ സമ്മാനമായി നല്‍കിയത്.
പണിക്കര്‍ക്ക് 10 ലക്ഷം രൂപ കിട്ടിയെന്നറിഞ്ഞ് ആദായ നികുതി വകുപ്പ് നികുതിയടക്കാനായി നോട്ടീസയച്ചു. എന്നാല്‍ ഇത് തനിക്ക് കിട്ടിയ സമ്മാനമാണെന്ന് പറഞ്ഞ് പണിക്കര്‍ ഹൈക്കോടതിയെ സമീപിച്ചു.
പൂജകളും പ്രവചനങ്ങളും ജ്യോതിഷിയുടെ ജോലിയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി പണിക്കരുടെ ഹര്‍ജി തള്ളിയിരുന്നു.
ഇതോടെ ജയലളിതയുടെ ആസ്ഥാന ജ്യോതിഷ പണ്‌ഡിതന് തന്റെ കാര്യത്തിലുള്ള പ്രവചനം തെറ്റി. മൂന്ന് ലക്ഷം രൂപ ആദായ വകുപ്പിന് നല്‍കണം. ഹൈക്കോടതി വക്കീലിന് നല്‍കിയ പതിനായിരങ്ങളും വെള്ളത്തില്‍ .
അതേസമയം ഈ വാര്‍ത്ത നിഷേധിച്ച് പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണന്റെ ബന്ധുക്കളും രംഗത്തെത്തി. ജയലളിത ഉപഹാരമായി നല്‍കിയ 10 ലക്ഷം രൂപയുടെ നികുതി തുകയായ 3 ലക്ഷം രൂപ അന്നു തന്നെ അടച്ചിരുന്നതായാണ് പണിക്കരുടെ കുടുംബം വ്യക്തമാക്കുന്നത്. പണം അടച്ച ശേഷമാണ് നികുതി അടച്ച തുക തിരികെ നല്‍കാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിഷേധിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha