ആര്യാടന്മാര്‍ മറുപടി പറഞ്ഞ് കുഴയും? കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം: അറസ്റ്റിനു തൊട്ട് മുമ്പ് ബിജൂ നായര്‍ ആര്യാടന്‍ ഷൗക്കത്തിനെ കണ്ടു

മന്ത്രി ആര്യാടന്‍ മുഹമ്മദും മകന്‍ ആര്യാടന്‍ ഷൗക്കത്തും രാധ കൊലപാതക കേസില്‍ മറുപടി പറഞ്ഞ് കുഴയുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ വച്ചു നടന്ന രാധ വധക്കേസിലെ ഒന്നാം പ്രതി ബിജു നായര്‍ അറസ്റ്റിനു തൊട്ട് മുമ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. നിലമ്പൂര്‍ ചാരുത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറായ മുകുന്ദന്‍ എന്നയാളുടെതാണ് ഈ വെളിപ്പെടുത്തല്‍.
ക്ഷേത്രത്തിനകത്ത് നടത്തിയ കൂടിക്കാഴ്‌ച്ചയുടെ ഫോട്ടോകളും ക്യാമറിയലെ മെമ്മറി കാര്‍ഡും നേതാക്കള്‍ കൈക്കലാക്കിയതായും മുകുന്ദന്‍ പറയുന്നു. ഷൗക്കത്തുമായി കൂടിക്കാഴ്‌ച്ച നടത്തിയ ദിവസം വൈകുന്നേരം ബിജു നായരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കൂടിക്കാഴ്‌ച്ചയെക്കുറിച്ച് പോലിസ് അന്വേഷണം നടന്നിരുന്നില്ല.
ആഴ്ചകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ പ്രതികളില്‍ ഒരാള്‍ ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമാണ്. കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിനുള്ളില്‍ വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെയും ആര്യാടന്‍ മുഹമ്മദിനു നേരെ പ്രതിഷേധമുണ്ടായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha