ടിപി കേസ്: പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കും

ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. കേസില്‍ ശിക്ഷിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. അതേസമയം കേസിലെ മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന്റെ ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടി. കേസ് അടുത്ത ബുധനാഴ്‌ച്ച വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha