ഒരല്‌പം താമസിച്ചുപോയി ; ഗണേശ് : യാമിനി രക്ഷപ്പെട്ടു ഇല്ലെങ്കില്‍ കാണാമായിരുന്നു

ഭര്‍ത്താവുമായി പിണങ്ങിയാലും സാരമില്ല ജീവനാംശം കിട്ടുമല്ലോ എന്നാണ് വിചാരമെങ്കില്‍ തെറ്റി. ശ്രദ്ധിക്കുക, ഭാര്യക്ക് വരുമാനമുണ്ടെങ്കില്‍ ഭര്‍ത്താവ് ജീവനാംശം നല്‍കേണ്ടതില്ലെന്ന് മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ബഞ്ച് വിധിച്ചു. ലോകമെങ്ങുമുള്ള ഭര്‍ത്താക്കന്‍മാര്‍ക്കുളള സന്തോഷവാര്‍ത്തയാണിത്. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവ് മാസം 15,000 രൂപ ചെലവ് നല്‍കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് മുംബൈ ഹൈക്കോടതിയുടെ പ്രതികൂല വിധി.
പരാതിക്കാരിയായ ഷീലശര്‍മ്മയുടെ പേരില്‍ 50 ലക്ഷത്തിന്റെ സ്ഥിര നിക്ഷേപവും മ്യൂച്ചല്‍ഫണ്ട് നിക്ഷേപമുള്ളതായി കോടതി കണ്ടെത്ത. ഇവര്‍ക്ക് പ്രതിമാസം 37,500രൂപ പലിശ ലഭിക്കുന്നുമുണ്ട്. ഭര്‍ത്താവിന്റെ പണം കൂടി ഉപയോഗിചച് വാങ്ങിയ ഫ്‌ളാറ്റിലാണ് താമസം. ഭര്‍ത്താവ് ചെലവിന് നല്‍കണമെന്നകുടുംബകോടതി വിധി ഹൈക്കോടതി റദ്ദാക്കി.
ഭാര്യക്ക് ആവശ്യാനുസരണം പണമുണ്ടെങ്കിലും ഭര്‍ത്താവില്‍ നിന്നും തെറ്റിപിരിയുന്നതോടെ ജീവനാംശം ചോദിക്കുന്ന പതിവ് സര്‍വസാധാരണമാണ്. ഭാര്യ കോടീശ്വരിയാണെങ്കിലും ഭര്‍ത്താവിന്റെ പണം വേണമെന്ന വാദത്തിന് കോടതികള്‍ പിന്തുണ നല്‍കാറുണ്ട് . ഭര്‍ത്താവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ഭാര്യക്കൊപ്പം നില്‍ക്കാനാണ് കുടുബകോടതികള്‍ സാധാരണ ശ്രമിക്കാറുള്ളത് . ഭര്‍ത്താവിന് പണമില്ലെങ്കിലും ജീവനാംശം കൂടിയേ തീരൂ എന്ന നിലപാടാണ് കോടതികള്‍ സ്വീകരിക്കാറുള്ളത് . ഇതിലാണ് മുംബൈ ഹൈക്കോടതി മാറ്റം വരുത്തിയത്.
മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയും ഇതേരീതിയില്‍ നിയമയുദ്ധം നടത്തിയാണ് തനിക്കും മക്കള്‍ക്കും ആവശ്യാനുസരണം സാമ്പത്തികം നേടിയെടുത്തത്. കേരളത്തില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ധാരാളം കേസുകളുണ്ട് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha